ഇന്ദന്‍സ്
ജീവിതം പഠനം സംഭാഷണം
സുനില്‍ സി ഇ
മലയാളിയുടെ അഭിനയ സങ്കല്‍പ്പത്തെ പാടെ തച്ചുടച്ച് നടനാണ് ഇന്ദ്രന്‍സ്. മെലിഞ്ഞ ആ ശരീരത്തിലെ ഭാഷയും സംഭാഷണ ശൈലിയുമെല്ലാം സിനിമയുടെ വെളിച്ചത്തേക്കാള്‍ കാഴ്ച്ചക്കാരന്റെ ഹൃദയത്തില്‍ ഇടംപിടിച്ചിരിക്കുന്നു. സുക്ഷമമായ ജീവിതനിരീക്ഷണങ്ങളാല്‍ ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ നിമിഷങ്ങള്‍ കാഴ്ചക്കാരന്റെ ജീവിതമായി മാറുന്ന മാന്ത്രികത സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യന്‍ സിനിമയിലെ പ്രതിഭാശാലികളായ നടന്‍മാരുടെ കൂട്ടത്തിലാണ് ഇന്ദ്രന്‍സിന്റെയും ഇടം. നമ്മുടെ സിനിമയെ നവീകരിക്കുന്നതില്‍ പങ്കുവഹിക്കുന്ന ഇന്ദ്രന്‍സിന്റെ ജീവിതത്തെയും സിനിമകളെയും സംഭാഷണങ്ങളെയും പുതിയ കാലം ആവശ്യപ്പെടുന്ന തരത്തില്‍ നിരീക്ഷിക്കുകയാണ് യുവ നിരൂപകരില്‍ ശ്രദ്ധേയനായ സുനില്‍ സി.ഇ ഈ പുസ്തകത്തില്‍.
Original price was: ₹170.00.₹153.00Current price is: ₹153.00.