ഇന്ദ്രപ്രസ്ഥത്തിലെ
രാഷ്ട്രീയ സഞ്ചാരി
എം.പി സൂര്യദാസ്
ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള ദേശീയനേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊണ്ട് ഇടിമുഴക്കംതീര്‍ത്ത സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ്
ഈ പുസ്തകം. – ഉമ്മന്‍ചാണ്ടി
മെലിഞ്ഞ്, ശോഷിച്ച എനിക്ക് ഉണ്ണികൃഷ്ണന്‍ നടന്നുവരുന്നതു കാണുമ്പോള്‍ വലിയ കൗതുകം തോന്നുന്നു. പക്ഷേ, ഈ തടി മുഴുവന്‍ അജീര്‍ണ്ണമാണെന്ന് നിങ്ങള്‍ ധരിക്കരുത്. ഇതു മുഴുവന്‍ അറിവിന്റെയും ധാരണയുടെയും വിജ്ഞാനത്തിന്റെയും ഭണ്ഡാരമാണ്. ഡല്‍ഹിയില്‍
സ്വന്തമായി ഏറ്റവും വലിയ സ്വകാര്യവായനശാലയുള്ള വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍. – സുകുമാര്‍ അഴീക്കോട്
ഇന്ത്യന്‍രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ഈ ജീവചരിത്രം, സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രം അനാവരണം ചെയ്യുന്നു.
Original price was: ₹450.00.₹383.00Current price is: ₹383.00.