ഇരുള്‍
സന്ദര്‍ശനങ്ങള്‍
ക്രൈം ഫിക്ഷന്‍ വായനകള്‍
പി.കെ രാജശേഖരന്‍
ഷെര്‍ലക് ഹോംസ് മാതൃകയില്‍നിന്ന് കുറ്റാന്വോഷണ നോവല്‍ ഏറെദൂരം പോന്നിരിക്കുന്നു. വായനക്കാരന്‍തന്നെ കൊലയാളി യാവുന്ന ഒരു പുസ്തകം മാത്രമേ ഇനി എഴുതാന്‍ ബാക്കിയുള്ളുവെന്ന് ഉംബെര്‍ത്തോ എക്കോ പറഞ്ഞ തമാശ (Postscript to The Name of the Rose) കുറ്റാന്വേഷണസാഹിത്യത്തിലെ വൈവിധ്യവും വൈചിത്ര്യവും കൂടി വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ദശകങ്ങളില്‍ പാശ്ചാത്യ കുറ്റാന്വേഷണ കഥാവിഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ചയും വികാസവും ആഗോളപ്രചാരവും ബദല്‍മാതൃകകളും ഈ ജനപ്രിയ സാഹിത്യജനുസ്സിനെ പഴയലോകത്തുനിന്ന് അടര്‍ത്തിമാറ്റിയിട്ടുണ്ട് . ഇംഗ്ലിഷിലെഴുതുന്ന ഇന്ത്യന്‍ ക്രൈം ഫിക്ഷനും ഇന്ന് ആഗോള കമ്പോളത്തിന്റെ ഭാഗമാണ്. ഉത്തരാധുനിക തത്ത്വചിന്തയും സാഹിത്യസിദ്ധാന്തവും കുറ്റാന്വേഷണ നോവലിന്റെ സാമ്പ്രദായിക ഘടനയില്‍ വരുത്തിയ മാറ്റം പുതിയ പാശ്ചാത്യകൃതികളില്‍ കാണാം. കൊലപാതകത്തെ തുടര്‍ന്ന് വീട്ടിലോ സമൂഹത്തിലോ ഉണ്ടാകുന്ന ക്രമരാഹിത്യം യുക്തിപൂര്‍വമായ അപസര്‍പ്പകാന്വേഷണത്തിലൂടെ പരിഹരിച്ച് ക്രമം പുനഃസ്ഥാപിക്കുന്ന സാമ്പ്രദായികമാതൃക തകര്‍ത്ത് ആന്റി-ഡിറ്റക്ടീവ് നോവല്‍ എന്നു വിളിക്കാവുന്ന കൃതികള്‍ ഉണ്ടാകുന്നു.
Original price was: ₹350.00.₹315.00Current price is: ₹315.00.