പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 23 ന് ജനിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും കേരള കര്‍ഷകസംഘത്തിലും പ്രവര്‍ത്തിച്ചു. 1951 ല്‍ തിരു-കൊച്ചി നിയമസഭയിലും 1957 ല്‍ കേരള നിയമസഭയിലും അംഗമായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിലും മറ്റും പങ്കെടുത്ത് പലതവണ ജയില്‍വാസം അനുഭവിച്ചു. 1964 മുതല്‍ 1982 വരെ ദേശാഭിമാനിയുടെ മുഖ്യപത്രാധിപരായിരുന്നു. കൃതികള്‍: ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവ പ്രതിഭ, കേരളം ഇന്ത്യയിലെ അധഃകൃത സംസ്ഥാനം, സാഹിത്യവും രാഷ്ട്രീയവും, മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും, വിപ്ലവങ്ങളുടെ ചരിത്രം, സാഹിത്യം: അധോഗതിയും പുരോഗതിയും, പൂന്താനം മുതല്‍ സൈമണ്‍ വരെ, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, ഭഗവദ്ഗീത-ബൈബിള്‍-മാര്‍ക്സിസം, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, കേരള നവോത്ഥാനം: മതാചാര്യര്‍ മതനിഷേധികള്‍, കേരള നവോത്ഥാനം: മാധ്യമപര്‍വ്വം നാലാം സഞ്ചിക, മാര്‍ ഗ്രിഗോറിയോസിന്റെ മതവും മാര്‍ക്സിസവും, പുരോഗമന സാഹിത്യത്തെയും ജനകീയ സാഹിത്യത്തെയും വിമര്‍ശിച്ച് പ്രൊഫ. എസ് ഗുപ്തന് നായര്‍ എഴുതിയ ഇസങ്ങള്ക്കപ്പുറം എന്ന പുസ്തകത്തോടുള്ള പ്രതികരണമായി പി ഗോവിന്ദപ്പിള്ള എഴുതിയ പുസ്തകമാണ് ഇസങ്ങള്‍ക്കിപ്പുറം. സാഹിത്യത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് ധാരണകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ പുസ്തകം സാഹിത്യ രചനകളുടെയും ആസ്വാദനത്തിന്റെയും സാമൂഹ്യ ഉറവിടങ്ങള്‍ പരിശോധിക്കുന്നു.
Reviews
There are no reviews yet.