Author: Viswanathan Mangattu
Isanpurile Suryakanthippadangal
Original price was: ₹190.00.₹171.00Current price is: ₹171.00.
ഇസന്പൂരിലെ
സൂര്യകാന്തിപ്പാടങ്ങള്‍
വിശ്വനാഥന് മങ്ങാട്ട്
ഭൂകമ്പങ്ങളും വര്‍ഗീയകലാപങ്ങളും ചിതറിപ്പിച്ച മനുഷ്യരുടെ തേങ്ങലാണ് ഇസന്പൂരിലെ സൂര്യകാന്തിപ്പാടങ്ങള്‍. അപരത്വത്തിന്റെ വിളനിലങ്ങളായ കോളനികളും സൊസൈറ്റികളും മനുഷ്യഹൃദയങ്ങളെ മുറിച്ചുമാറ്റുന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഈ നോവല്‍. ഗുജറാത്തിനുള്ളില്‍ ജീവിച്ച് അനുഭവിച്ച യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് നോവലിസ്റ്റ് തന്റെ കാഴ്ചപ്പാടിന്റെ മുനകൂര്‍പ്പിക്കുന്നത്. മണിനഗറും റെയില്‍വേ കോളനി റോഡും മുറ്റത്ത് തണല്‍വിരിച്ച പേരാല്ച്ചില്ലകളില് ചേക്കേറുന്ന പക്ഷികളുടെ ചിലമ്പലുകളും ഇപ്പോഴും ഓര്‍മ്മകളില്‍നിന്നും വിട്ടുമാറുന്നില്ല എന്ന് എഴുതുമ്പോള്‍ ഒരു തേങ്ങലിന്റെ ധ്വനി നാം കേള്‍ക്കുന്നു. ഇത്തരം തേങ്ങലുകളാണ്, ഉറവവറ്റാത്ത മനുഷ്യത്വത്തിന്റെ പ്രവാഹമാണ് ഈ നോവലിലെമ്പാടും ഊര്‍വ്വരത പകര്‍ന്ന് നിലകൊള്ളുന്നത്.