Sale!
, , , , ,

Islamika Classicukal

Original price was: ₹170.00.Current price is: ₹153.00.

ഇസ്ലാമിക ക്ലാസിക്കുകള്‍
ധൈഷണികതയുടെ അക്ഷയഖനികള്‍

ശമീറലി ഹുദവി പള്ളത്ത്
മുഹമ്മദ് ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി

അധ്യാപകന്റെ അനുഭവസമ്പത്തും കൈയടക്കവും ബോധനശാസ്ത്രപരമായ രീതിയിലൂടെ സങ്കീര്‍ണമായ പാഠങ്ങള്‍ ലളിതമായി പരിചയപ്പെടുത്താന്‍ ഗ്രന്ഥകാരനെ സഹായിച്ചിട്ടുണ്ട്. മൗലാനാ റൂമിയുടെ മസ്‌നവിയെക്കുറിച്ചുള്ള ആദ്യത്തെ അധ്യായം, മഹാനായ സൂഫി ദാര്‍ശനിക കവിയെ അറിയാനുള്ള ഒരു കിളിക്കണ്‍കാഴ്ചയാണ്. മൗലാനയുടെ ജീവിതരേഖയും രചനാലോകവും മാത്രമല്ല, ചിന്തകളുടെ ഒരു മൊസായിക് ചിത്രവും കൂടിയാണ് ആ ലേഖനം. മസ്‌നവിയുടെ സ്വീകരണവും വിവര്‍ത്തനപാഠങ്ങളുടെ ബഹുലതയും അതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. കൂടാതെ, ഇബ്‌നു തുഫൈലിന്റെ ‘ഹയ്യ് ബ്ന്‍ യഖ്‌ളാന്‍,’ ഫാറാബിയുടെ ‘മദീനതുല്‍ ഫാളില,’ ഇമാം ഗസാലിയുടെ ‘ജവാഹിറു ഖുര്‍ആന്‍,’ ശൈഖ് ഇബ്‌നുല്‍ അറബിയുടെ ‘ഫുസ്വൂസ്വുല്‍ ഹികം,’ ഇഖ്ബാലിന്റെ ‘ജാവീദ് നാമ,’ ഇബ്‌നു റുശ്ദിന്റെ ‘ഫസ്വ്ലുല്‍ മഖാല്‍,’ സൂ ഫികളില്‍ പുകള്‍പെറ്റ ശൈഖ റാബിഅതുല്‍ അദവിയ്യയുടെ കവിതകള്‍ തുടങ്ങിയ കൃതികളാണ് പത്ത് അധ്യായങ്ങളിലായി ചര്‍ച്ച ചെയ്യുന്നത്. പലപ്പോഴും സാംസ്‌കാരികമായ സങ്കുചിതത്വത്തോടെ വിമര്‍ശിക്കപ്പെടുകയോ വാഴ്ത്തിപ്പാടുകയോ ചെയ്യാറുള്ള ഈ കൃതികള്‍ അത്തരം രാഷ്ട്രീയദൗത്യത്തിന്റെ മാധ്യമമാക്കാതെ അവയുടെ പാഠപരവും പാഠസന്ദര്‍ ഭപരവുമായ സാംഗത്യത്തിന്റെ തലത്തില്‍ അവതരിപ്പിക്കുന്നു എന്നുള്ളതാണ് ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്.

Compare

Author: Shameerali Hudawi Pallath
Muhammed Jabir Ali Hudawi Padinjattumuri
Shipping: Free

Publishers

Shopping Cart
Scroll to Top