ഇസ്ലാമിന്റെ ആത്മാവായി വിശേഷിപ്പിക്കപ്പെടുന്ന വിജ്ഞാനശാഖയാണ് തസ്വവ്വുഫ് അഥവാ സ്വൂഫിസം.മനസ്സിനെ മാലിന്യങ്ങളില്‍നിന്ന് ശുദ്ധീകരിക്കുകയാണ് അതിന്റെ ലക്ഷ്യം. പില്‍ക്കാലത്ത് സ്വൂഫിസം ഒരുപാട് വ്യതിചലനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്ലാമിന് അന്യമായ ധാരാളം ആചാരങ്ങളും വിശ്വാസങ്ങളും കടന്നുകൂടി അത് മലീമസമായി. ആത്മസംസ്കരണത്തിന് പകരം കറാമത്തുകളും അദ്ഭുത കൃത്യങ്ങളും സ്വൂഫികളുടെ ലക്ഷ്യമായി മാറി. ഖുര്‍ആനും നബിചര്യയുമായി സ്വൂഫിസത്തിനുള്ള പൊക്കിള്‍കൊടി ബന്ധം മുറിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് മൌലാനാ ഉറൂജ്ഖാദിരി തസ്വവ്വുഫിനെ സമഗ്രമായ പഠനത്തിന് വിധേയമാക്കുന്നത്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ യഥാര്‍ഥ തസ്വവ്വുഫ് എന്താണെന്ന് അദ്ദേഹം വിശദമാക്കുന്നു. ആത്മീയമായ ഉല്‍ക്കര്‍ഷത്തിനുള്ള ശരിയായ ഇസ്ലാമികപാത അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിശിഷ്ടമായ ഒരു വഴികാട്ടിയാണ് ഈ കൃതി.
₹60.00