ഇസ്ലാമോഫോബിയയുടെ കേരളീയ സാഹചര്യത്തെ വിമർശന വിധേയമാക്കുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സവർണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മാത്രമല്ല; ഇടതുപക്ഷ മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ പ്രബല ധാരകളും ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയത്തെ സാധ്യമാക്കുന്നുവെന്നു ഈ പുസ്തകം വാദിക്കുന്നു. അബ്ദുന്നാസർ മഅ്ദനിയുടെ തടവുജീവിതം , ബീമാപള്ളി പോലീസ് വെടിവെപ്പ് തുടങ്ങിയ സംഭവ വികാസങ്ങളിലൂടെയും യു എ പി എ അടക്കമുള്ള അമിതാധികാര നിയമങ്ങളിലൂടെയും തിടം വെച്ച കേരളീയ ഇസ്ലാമോഫോബിയ, ആഗോള മാതൃകകളോടൊപ്പം സവിശേഷമായ മലയാളി സാംസ്കാരിക രാഷ്ട്രീയ രീതികളും കൈകൊള്ളുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന പഠനം.
Original price was: ₹230.00.₹205.00Current price is: ₹205.00.