ജയില്‍
കുറിപ്പുകള്‍
അന്റോണിയോ ഗ്രാംഷി
പരിഭാഷ: പി ജെ ബേബി
എഡിറ്റര്‍: ഗുലാബ് ജാന്‍
ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഗ്രാംഷിയെ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം 1926 ല്‍ ജയിലിലടച്ചു. വിചാരണാവേളയില്‍ ഇരുപത് വര്‍ഷത്തേക്ക് ഈ തലച്ചോറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്നാണ് മുസ്സോളിനി ആവിശ്യപ്പെട്ടത്. തടവറയില്‍വെച്ച് 1929 മുതല്‍ 1935 വരെയുള്ള കാലത്ത് അദ്ദേഹം നടത്തിയ ധൈഷണികാന്വേഷണങ്ങളാണ് ജയില്‍ക്കുറിപ്പുകള്‍ എന്ന പേരില്‍ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ജയില്‍ക്കുറിപ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത ഈ സമാഹാരം ഗ്രാംഷിയന്‍ ചിന്തയുടെ സമഗ്രസമാഹാരമാണ്. രാഷ്ട്രീയഘടനയിലേയും പൗരസമൂഹത്തിലേയും വ്യവഹാരങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗ്രാംഷിയുടെ ചിന്തകള്‍ ലോകത്തെമ്പാടുമുള്ള സംസ്‌കാര പഠിതാക്കള്‍ക്കും വിമോചനപ്രസ്ഥാനങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നേരിട്ടുള്ള പീഡനത്തിന് ഇരയായ വിപ്ലവകാരിയെന്ന നിലയില്‍ ഗ്രാംഷി സമൂഹത്തില്‍ ഭരണകൂടപ്രത്യയശാസ്ത്രത്തിന്റെ വ്യാപനവും സംസ്ഥാപനവും എങ്ങിനെയാണ് സംഭവിക്കുന്നതെന്ന അന്വേഷണത്തിലാണ് മുഖ്യമായും കേന്ദ്രീകരിക്കുന്നത്.
₹825.00
Reviews
There are no reviews yet.