ജീവികളുടെ ഉത്ഭവത്തിനു പിന്നില്‍ ഉദ്ദേശ്യവും ആസൂത്രണവുമുണ്ടെന്ന വ്യാഖ്യാനത്തെ ഡാര്‍വിനിസം ദുര്‍ബലമാക്കിയെന്ന് ഒരു വിഭാഗം ജീവശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നു. പ്രകൃതി നിര്‍ധാരണ തത്വമായിരുന്നു ഇവരുടെ സൈദ്ധാന്തികായുധം. എന്നാല്‍, ഏറ്റവും പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ ഈ വാദങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുകയാണ് ഗ്രന്ഥകാരന്‍. ജൈവധര്‍മങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്ന സങ്കീര്‍ണ അവയവങ്ങള്‍, വിസ്മയകരമായ ജന്മാവാസനകള്‍, ജീവലോകത്തെ സഹകരമവും രജ്ഞിപ്പും, ഫോസില്‍ ശൃംഖലയിലെ വിടവുകല്‍ തുടങ്ങി ഒട്ടേറെ സമസ്യകള്‍ വ്യക്തമാക്കിക്കൊണ്ട് ഡാര്‍വിനിസത്തിന്റെ ദാര്‍ശനികവും ജീവശാസ്ത്രപരവുമായ പരാജയം സമര്‍ഥിക്കുന്നു. പരിണാമ ചിന്തയുടെ ലഘുവായ ചരിത്രവും ആധുനിക ജീവശാസ്ത്രജ്ഞന്മാര്‍ ഡാര്‍വിനിസത്തിനെതിരെ ഉന്നയിച്ച വിമര്‍സനങ്ങളും ഇതില്‍ വിവരിക്കുന്നു. ബിരുദ-ഗവേഷണ തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൈപുസ്തകമായ സൂക്ഷിക്കാവുന്ന ഗ്രന്ഥം.
₹60.00
Out of stock