മെല്‍ബണില്‍ നിന്ന് കേരളത്തിലെത്തിയ ടൂറിസ്റ്റ് യാരാ മെനത്തിന്റെയും മേനാശ്ശേരി മനയിലെ വിഷ്ണുവിന്റെയും ജന്മസാരത്തിന്റെയും കഥ. ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍ത്തികള്‍കൊണ്ട് വേലി തിരിക്കപ്പെട്ട ഒരു ലോകത്തെ അതിജീവിച്ച കൗതുകകരമായ ജീവിതബന്ധങ്ങള്‍. അയുക്തികമായ ഒരു ലോകത്തിന്റെ ദാര്‍ശനികതയെന്തെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍. യുക്തിക്കതീതമായ രക്തബന്ധത്തിന്റെ ചുരുളഴിയുന്ന രചനയാണിത്.