ജീവിതം നിയമം
നിലപാടുകള്‍
അഡ്വ. സി കെ ശ്രീധരന്‍
മലബാറിന്റെ സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുവരുന്ന ഉജ്ജ്വലമായ ഒരാത്മകഥയാണ്, അഡ്വ. സി.കെ ശ്രീധരന്റെ ജീവിതം, നിയമം, നിലപാടുകള്‍. അഭിഭാഷകരുടെ ആത്മകഥകള്‍ നമ്മുടെ ഭാഷയില്‍ ഏറെയൊന്നും പുറത്തിറങ്ങിയിട്ടില്ല. വളരെ സങ്കീര്‍ണ്ണവും ഒപ്പം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയും പിടിച്ചുപറ്റിയ നിരവധി കേസുകള്‍ വാദിച്ച അഡ്വ. സി.കെ ശ്രീധരന്റെ പുസ്തകം അഭിഭാഷക ലോകത്തിനും നിയമവിദ്യാര്‍ത്ഥികള്‍ക്കും അമൂല്യമായ ഒരു ജീവിതരേഖയാണ്. ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. നിര്‍ഭയമായ നീതിബോധത്തോടെ ജീവിച്ച ഒരു അഭിഭാഷകന്റെ തുറന്നെഴുത്ത്.
Original price was: ₹380.00.₹323.00Current price is: ₹323.00.