ഗ്രാമവാസികളിലാണ് ജിം കോർബെറ്റ് ഇന്ത്യയുടെ ആത്മാവ്
കണ്ടെത്തുന്നത്. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങൾക്കിടയിലാണ്
ഞാൻ ജീവിച്ചിട്ടുള്ളത്, ഞാൻ പറയുന്നത് അവരെക്കുറി
ച്ചാണ്, എന്നുപറഞ്ഞാണ് കോർബെറ്റ് തന്റെ സുഹൃത്തുക്കളെ
പരിചയപ്പെടുത്തുന്നത്. ലളിത ജീവിതം നയിക്കുന്ന, സത്യ
സന്ധരായ, ധീരരായ, രാജഭക്തിയുള്ളവരായ, അദ്ധ്വാനിക
ളായ ഇന്ത്യക്കാരുടെ അനേകം കഥകൾ നമുക്ക് ഈ താളു
കളിൽ കാണാം. ഹിമാലയം മുതൽ ഗംഗാനദീതടം വരെ
പരന്ന് കിടക്കുന്ന വിശാലഭൂപ്രദേശത്തുവച്ച് കണ്ടുമുട്ടിയ
അനേകം സുഹൃത്തുക്കളുടേയും, അനേകം അനുഭവങ്ങളു
ടേയും നേർക്കാഴ്ചയാണി പുസ്തകം. ഇന്ത്യൻ ഗ്രാമങ്ങ
ളിലെ ജീവിതം, പാരമ്പര്യം, നാടോടിക്കഥകൾ, ഐതിഹ്യ
ങ്ങൾ എല്ലാം കോർബെറ്റിന്റെ ഓർമ്മയിൽ തിരിച്ചെത്തുന്നു.
അതിനിടയിൽ അവിടവിടെയായി ജിം കോർബെറ്റ് എന്ന
നായാട്ടുകാരനേയും നമുക്ക് കാണാം,
പരിഭാഷ: സുരേഷ് എം.ജി.
Original price was: ₹125.00.₹109.00Current price is: ₹109.00.