ജോസഫ്
സ്റ്റാലിന്‍
ജീവിതവും കാലവും
സ്റ്റാലിന്റെ ജീവിതത്തിലേക്കും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതി വിഗതികളിലേക്കും വെളിച്ചം വീശുന്ന ഈ ഗ്രന്ഥം സ്റ്റാലിൻ=ഹിറ്റ്‌ലർ എന്ന സാമ്രാജ്യത്വ വാദത്തിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
₹429.00 Original price was: ₹429.00.₹386.00Current price is: ₹386.00.
Author: MR Appan
Shipping: Free
1935-ൽ കായംകുളത്ത് ജനിച്ചു. കേരളത്തിൽ വിദ്യാഭ്യാസം. വിദ്യാഭ്യാസകാലത്ത് വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1967-ൽ തമിഴ്‌നാട്ടിൽ ഐ.ടി.ഐ ഇൻസ്പക്ടറായി ജോലിയിൽ പ്രവേശിച്ചു. അക്കാലത്ത് തൊഴിലാളിവർഗ്ഗ താൽപര്യം കാത്തുസൂക്ഷിക്കുന്ന സംഘടിത പ്രസ്ഥാനങ്ങളൊന്നും ജീവനക്കാരുടെ മേഖലയിൽ ഉണ്ടായിരുന്നില്ല. 1972-ൽ തമിഴ്‌നാട് സർക്കാർ ജീവനക്കാരുടെ സമരത്തിന് നേതൃത്വം കൊടുത്ത് ഐ.ടി.ഐ ഇൻസ്പക്ടർമാരുടെ സംഘടനക്ക് രൂപം നൽകി. 1984-ൽ തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത സംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയത് എം.ആർ. അപ്പനായിരുന്നു. 1993-ൽ ജോലിയിൽ നിന്നു വിരമിച്ചു. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ രൂപീ കരിക്കപ്പെട്ടപ്പോൾ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. വിരമിച്ചതിനുശേഷം മരിക്കുന്നതുവരെ പ്രസ്തുത സംഘടനയുടെ ഓണററി ചെയർമാനായിരുന്നു. 1988-ൽ നടന്ന പണിമുടക്കോടനുബന്ധിച്ച് 31 ദിവസം ജയിലിലടക്കപ്പെട്ടു. ജയലളിത സർക്കാറിനെതിരെയുള്ള ജീവനക്കാരുടെ ഐതിഹാസിക സമരത്തിലും 11 ദിവസം ജയിലിലടക്കപ്പെട്ടു. 2005 ആഗസ്റ്റ് 30-ന് അന്തരിച്ചു. ഭാര്യ: കോമളവല്ലി. മക്കൾ: അരവിന്ദ്, അരുന്ധതി.
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us