കെ.ആര്‍ ടോണിയുടെ
കവിതകള്‍
കെ.ആര്‍ ടോണി
ഒന്നും ഒളിച്ചുവെക്കാനില്ലെന്നും വളച്ചുകെട്ടി പറച്ചിലിന്റെ രസം തങ്ങളെ ഭ്രമിപ്പിക്കുന്നില്ലെന്നും സംശയരഹിതമായി ബോധ്യപ്പെടുത്തും വിധമാണ് ടോണിയുടെ കവിതകളില്‍ ഏറിയ പങ്കും നമ്മോടു സംസാരിക്കുന്നത്. എങ്കിലും കവി പറഞ്ഞുവെച്ചിരിക്കുന്നിടത്ത് വായന അവസാനിപ്പിക്കാന്‍ അവ നമ്മെ അനുവദിക്കില്ല. നമ്മുടെ ബുദ്ധിയോടും ഭാവനയോടും പുതിയ വെല്ലുവിളികള്‍ പലതും ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും തന്നെകുറിച്ചും സമൂഹത്തെക്കുറിച്ചും സ്വരൂപിച്ചുവെച്ചിരിക്കുന്ന ധാരണകളിലെ വലിയ വിള്ളലുകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത് ഓരോ വായനക്കാരനെയും / വായനക്കാരിയെയും ഞെട്ടിച്ചുണര്‍ത്തുകയും ചെയ്യുന്ന ഈ രചനകള്‍, കവിതയുടെ പേരില്‍ നടന്നുവരുന്ന നാനാതരം അഭ്യാസങ്ങളുടെയും വികാരപ്രകടനങ്ങളുടെയും നിസ്സാരതയെക്കുറിച്ച് ഇനിയും അജ്ഞത നടിക്കുക അസാധ്യമാണെന്ന് മലയാളത്തിലെ കവിതാവായനക്കാരെ നേരിട്ട് കണ്ണില്‍തന്നെ നോക്കിയുള്ള ഒരു ചെറുചിരിയിലൂടെ, ചിലപ്പോള്‍ വലിയ ചിലഓര്‍മപ്പെടുത്തലുകളിലൂടെ, ചിലപ്പോള്‍ ശാന്തമായി മിടിക്കുന്ന ചില ആത്മവേദനകളുടെ പതിഞ്ഞ ശബ്ദത്തിലൂടെ അറിയിച്ചുകൊണ്ടേയിരിക്കുന്നു.
Original price was: ₹750.00.₹675.00Current price is: ₹675.00.