Sale!

K V BABYUTE BALAKAVITHAKAL

Original price was: ₹110.00.Current price is: ₹99.00.

കെ.വി. ബേിയുടെ ബാലകവിതകൾ നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും ചിന്താഗ്രസ്തരാക്കുകയും ചെയ്യുന്നു. ‘ഉത്തരം താങ്ങുന്ന പല്ലി’യെ വായിച്ചു നാം ചിരിച്ചുകുഴയും. ‘കരിയിലക്കിളികൾ’ വായിച്ചു കൊത്തിച്ചിക്കി നടക്കും. ‘പാവയ്ക്ക’ വായിച്ചു നാവിലെ കയ്പുരസത്തിൽ അമ്പരക്കും. പട്ടിയുടെയും കല്ലിന്റെയും പ്രാർത്ഥനകളിലൂടെ കടന്നുപോകുമ്പോൾ അനുതാപത്താൽ അലിയും. ദൃശ്യസമൃദ്ധവും ഭാവസമൃദ്ധവുമാണ് ഈ കാവ്യലോകം. നിത്യജീവിതത്തിന്റെ പങ്കാളികളായ നായ, പൂച്ച, കോഴി, കാക്ക ഇവരെയൊക്കെ ഏതു ബാലകവിതകളിലും കാണാമെങ്കിലും, കെ.വി. ബേിയുടെ കവിതകളിൽ അവരെല്ലാം അങ്ങേയറ്റം ആദരവും സ്‌നേഹവും പരിഗണനയുമർഹിക്കുന്ന തോഴരാണ്. സമാധാനപരമായ സഹവർത്തിത്വമെന്തെന്ന് ബേബിയുടെ കവിതകൾ അനൗപചാരികമായി പഠിപ്പിക്കുന്നു. ഭൂമി മനുഷ്യന്റേതു മാത്രമല്ല, കാക്ക, കുറുക്കൻ, തുമ്പപ്പൂവ്, കല്ല് എല്ലാവർക്കും അതിനവകാശമുണ്ട്. സർവ്വചരാചരത്തിലും ലയിച്ചുചേർന്ന പ്രപഞ്ചചൈതന്യത്തിന്റെ നിസ്തുലനടനത്തെ കൺനിറയെ കാണുവാൻ, നിങ്ങളും ഈ കവിതകളെ തൊട്ടുകൊണ്ട് അനന്തതയിലേക്ക് ഒരു നൊടി നോക്കുക. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇവ സമ്മാനിക്കുക.

Guaranteed Safe Checkout

AUTHOR: BABY K V
SHIPPING: FREE

Publishers

Shopping Cart
K V BABYUTE BALAKAVITHAKAL
Original price was: ₹110.00.Current price is: ₹99.00.
Scroll to Top