Sale!

Kaadirakkam

Original price was: ₹490.00.Current price is: ₹420.00.

കാടിറക്കം

ജോഷില്‍

കാനനജീവിതത്തിന്റെ വന്യതയും വശ്യതയും നിറവും സുഗന്ധവും
നൊമ്പരങ്ങളും നിറയുന്ന നോവല്‍. കാട്ടിലെ മനുഷ്യരും പക്ഷിമൃഗാദികളും
സസ്യലതാദികളും പുഴയും കുന്നും ഈ നോവലിലെ കഥാപാത്രങ്ങളാണ്.
ആനകളെയും പുലികളെയും കിളികളെയും മിന്നാമിനുങ്ങുകളെയും
മാനുകളെയും കാട്ടുപോത്തുകളെയും കാട്ടുചോലകളെയും കൂടപ്പിറപ്പുകളായി
കരുതുന്ന കാടിന്റെ മക്കളുടെ കഥ. അവരോട് സംവദിച്ചും അവരെ
സ്നേഹിച്ചും ഓമനിച്ചും കഴിയുന്ന മനുഷ്യര്‍. ബത്തേരി കോട്ടക്കുന്നും
ഊര്‍ക്കടവും ഹോളൂരിലെ കടുവകളും ബൊമ്മദേവവട്ടത്തെ കയവും
മുറിഞ്ഞുപോയ ആനത്താരയും പൊകയനും കാട്ടിക്കൊല്ലിയിലെ റിസര്‍ച്ച്
സ്റ്റേഷനും നിലാവെളിച്ചത്തിലെ കാടിന്റെ കഥ പറയും. കാട്ടില്‍ നിന്ന്
നഗരത്തിലേക്ക് പുറപ്പെട്ടുപോയവരുടെ കഥ കൂടിയാണിത്. കാടിന്റെയും
കാട്ടില്‍ ജീവിക്കുന്ന നിഷ്‌കളങ്കമനുഷ്യരുടെയും ഉള്ളിലൂടെ സഞ്ചരിക്കാവുന്ന
നോവല്‍. ഔദ്യോഗികജീവിതത്തിലൂടെ കാടിന്റെ അകമറിയുന്ന
എഴുത്തുകാരന്റെ ആദ്യരചന.

 

Category:
Guaranteed Safe Checkout

Author: Joshil

Shipping: Free

Publishers

Shopping Cart
Kaadirakkam
Original price was: ₹490.00.Current price is: ₹420.00.
Scroll to Top