Sale!
, , ,

Kaalam Sakshi

Original price was: ₹650.00.Current price is: ₹555.00.

കാലം സാക്ഷി
ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ

എഴുത്ത്: സണ്ണിക്കുട്ടി ഏബ്രഹാം

ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കില്‍ അത് മനുഷ്യസ്‌നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തിയ ആളാണ് അദ്ദേഹം. അതിനുവേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചതും. അധികാരം എന്ന വാക്കിലുള്ള ഗര്‍വ്വിനെയും പിടിച്ചടക്കല്‍ സ്വഭാവത്തെയും ഇല്ലാതാക്കി അതിനെ മനുഷ്യരുടെ വേദനകള്‍ പരിഹരിക്കുന്നതിനുള്ള ഉപകരണമാക്കിയെടുത്തതിന്റെ പ്രതിഫലനമാണ് ഉമ്മന്‍ചാണ്ടിക്കു ചുറ്റുമുണ്ടായ മനുഷ്യരുടെ മഹാസമ്മേളനങ്ങള്‍.
കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തെ ഉമ്മന്‍ ചാണ്ടി തന്റെ ജീവിതത്തോട് ബന്ധപ്പെടുത്തി വിവരിക്കുമ്പോള്‍ പലകാലങ്ങള്‍ തിരശ്ശീലയിലെന്നോണം നമ്മുടെ കണ്‍മുന്നില്‍ തെളിഞ്ഞുവരും. അങ്ങനെ ഇത് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാളുകളുടെ ദൃക്‌സാക്ഷിവിവരണം കൂടിയായി മാറുന്നു. ഉമ്മന്‍ ചാണ്ടിക്കൊപ്പം കാലവും അവിടെ സാക്ഷിയാണ്. വായിച്ചുതീരുമ്പോള്‍ കാലം കടപ്പാടെന്നോണം അദ്ദേഹത്തെ പ്രത്യഭിവാദ്യം ചെയ്യുന്നതും നമുക്ക് കാണാം.
– മമ്മൂട്ടി

കേരള രാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ

 

Compare

Author: Oommen Chandy

Shipping: Free

Publishers

Shopping Cart
Scroll to Top