Shopping cart

Sale!

Kadalayum Mazhayayum

കടലായും
മഴയായും

കെ.ടി സൂപ്പി

സാമാന്യമായി നമ്മള്‍ പരിചയിച്ച പ്രണയകവിതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നവയാണിവ. ആത്മനിര്‍ഭരമായ, മൗനത്തിലേക്കും ധ്യാനത്തിലേക്കും ഉള്‍വലിയുന്ന ഈ സ്പന്ദങ്ങളെ പ്രണയകവിതകള്‍ എന്ന് ചുരുക്കുവാനും വയ്യ. ഖുസ്രുവിലൂടെയും ഗസാലിയിലൂടെയും റൂമിയിലൂടെയും ഖയ്യാമിലൂടെയും ജിബ്രാനിലൂടെയും നെരൂദയിലൂടെയുമെല്ലാം നാമനുഭവിച്ച ആത്മാവിന്റെ ഉള്‍പ്പിടച്ചില്‍ ഈ കവിതകളും നമുക്ക് പകര്‍ന്നുതരുന്നു. പ്രണയം എന്നത് ജന്മനാ അപൂര്‍ണ്ണമായ മനുഷ്യാത്മാവ് അതിന്റെ മറുപാതിയെത്തേടിയുള്ള തിരച്ചിലാണ്. ആ മറുപാതി
വേര്‍പെട്ടുപോന്ന അപാരതയാവാം, ദൈവമാവാം, ഇണയാവാം. ആ തിരച്ചിലും അതിന്റെ വേദനയും കണ്ടെത്തലും വേര്‍പെടലും ഉന്മാദവുമെല്ലാം ഈ കവിതകളിലുണ്ട്. ഏതു താള്‍ എവിടെനിന്നും വായിക്കാവുന്ന പ്രണയത്തിന്റെ പ്രാര്‍ത്ഥനാപുസ്തകം. – റഫീക്ക് അഹമ്മദ്

Original price was: ₹240.00.Current price is: ₹215.00.

Buy Now

Author: KT Soopy
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.