Shopping cart

Sale!

KADALCHORUKKU

Category:

സി അനൂപിന്റെ കടല്‍ച്ചൊരുക്ക് എന്ന സമാഹാരത്തിലെ കഥകള്‍ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും തലത്തിലുള്ള വൈവിദ്ധ്യ സാദ്ധ്യതകളെ സാക്ഷാല്‍ക്കരിക്കുന്നു. അവ മലയാള ചെറുകഥയുടെ ചില ആനുകാലിക മുഖരേഖകളെ ആവിഷ്‌കരിക്കുന്നു. ചെറുകഥകളും ചെറിയ കഥകളുമായി പതിനെട്ടു രചനകളാണ് ഈ സമാഹാരത്തില്‍. രണ്ടിനത്തിലായാലും രചനകള്‍ യഥാതഥാഖ്യാനത്തിന്റെ വഴിയിലൂടെ മുന്നേറുമ്പോഴും ഏറിയോ കുറഞ്ഞോ ഭ്രമാത്മകതയുടെ സാദ്ധ്യതകളിലേക്ക് ചുവടുവയ്ക്കുന്നുണ്ട്.
ഈ കഥകളില്‍ പുലരുന്ന വ്യത്യസ്തതകള്‍ക്കിടയിലും പൊതുവായി തുടരുന്ന ചില ആഭിമുഖ്യങ്ങളുണ്ട്. അതില്‍ പ്രധാനം ശരീരകാമന എന്ന നിലയില്‍ ലൈംഗികതയെ പ്രശ്‌നവല്ക്കരിക്കാനുള്ള ശ്രമമാണ്. മറ്റൊന്ന് ആഖ്യാനതലത്തില്‍, നര്‍മ്മത്തിന്റെയും ഐറണിയുടെയും സ്വരഘടനയിലൂടെ പ്രതീതമാക്കുന്ന ലാഘവത്വവും. അത് പലപ്പോഴും ഈ കഥകള്‍ക്ക് ഒരു സ്വാഛന്ദ്യം നല്കുന്നു.
ഡോ. കെ എസ് രവികുമാര്‍

Original price was: ₹130.00.Current price is: ₹117.00.

Out of stock

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.