കദളീനിവേദ്യം
ജയപ്രകാശ് കേശവന്‍
ഈ കഥയുടെ ആത്മാവ് അഥവാ കഥാതന്തു സാക്ഷാല്‍ ഗുരുവായൂരപ്പനാണ് എന്ന് ജയപ്രകാശ് പറയുന്നു. സാധാരണ ഗതിയില്‍ അവതാരിക എഴുതിക്കൊടുക്കാന്‍ വിമുഖതയുള്ള എനിക്ക് അതുകൊണ്ടാവാം ഇതിന് അവതാരിക എഴുതിക്കൊടുക്കാനുള്ള മനസ്ഥിതി ഉണ്ടായതും. കാറ്റും കോളും നിറഞ്ഞുനിന്ന നളിനിയുടെ ജീവിതത്തില്‍ മുന്നോട്ടുപോകാനുള്ള ധൈര്യം നല്‍കിയത് ഭഗവാനോടുള്ള ഭക്തി മാത്രമായിരുന്നു എന്ന് പറയുമ്പോള്‍ അത് അന്ധവിശ്വാസമല്ല, വിശ്വാസമാണെന്ന് മനസ്സിലാക്കാനുള്ള ധീരത ഉള്ളവരോടാണ് ഈ കഥ സംവദിക്കുന്നത്.
ഗുരുവായൂരപ്പന് ആരുടേയും അവതാരിക വേണ്ട. ഗുരുവായൂരപ്പന്റെ ലീലാവിലാസമായ ഈ കഥക്കും അവതാരിക ആവശ്യമില്ല. സൂര്യഭഗവാനും ഗുരുവായൂരപ്പനും ആരുടെ അവതാരികയും കൂടാതെ മനുഷ്യമനസ്സിലുദിക്കുന്ന പ്രകാശമാണ്. കൃഷ്ണവേഷം കെട്ടാനും ഭഗവാനെ സേവിക്കാനും ഭാഗ്യം ലഭിച്ച സുകുമാരനെ അനുമോദിക്കുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതണമെന്ന് തോന്നിയ ജയപ്രകാശ് കേശവനേയും. എന്നാലും ആ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ വാഴനാര് ഈ ക്യഷ്ണഭക്തിയുടെ പട്ടുനൂലിനോട് ചേര്‍ക്കേണ്ടിയിരുന്നില്ല. എന്നും മനസ്സ് മന്ത്രിക്കുന്നുണ്ട്.
-ഡോ. സുവര്‍ണ്ണ നാലപ്പാട്ട്
Original price was: ₹200.00.₹170.00Current price is: ₹170.00.