വളരെയേറെ പ്രശസ്തമായ ഐതിഹ്യകഥയാണ് കൊട്ടാരത്തിൽ
ശങ്കുണ്ണി മലയാളികൾക്കു സമ്മാനിച്ച കടമറ്റത്തു കത്തനാരുടേത്.
ജാലവിദ്യകളും മന്ത്രവാദവും ജനനന്മയ്ക്കായി പ്രയോജനപ്പെടു
ത്തിയ ഒരത്ഭുത കഥാപാത്രമാണ് ക്രിസ്തീയ പുരോഹിതനായ
കടമറ്റത്തു കത്തനാർ. അതിപുരാതനകാലത്ത് മുവാറ്റുപുഴയ്ക്കടു
ത്ത് കുന്നിൻപുറത്തായി സ്ഥാപിക്കപ്പെട്ട മലങ്കര സിറിയൻ പള്ളി
യിലെ പുരോഹിതനായിരുന്നു കത്തനാർ. അനാഥനായി പള്ളിയി
ലെത്തിയ ഒരു സാധാരണ ബാലന്റെ അത്ഭുതാവഹമായ വളർച്ച
യുടെ കഥയാണിത്. ഒരു ക്രിസ്ത്യൻ പുരോഹിതന്റെ അമാനുഷി
കമായ ശക്തിക്കു മുമ്പിൽ പല ദുർമ്മന്ത്രവാദികളും ധിക്കാരിക
ളായ ഗ്ലേച്ഛന്മാരും കൊമ്പുകുത്തുന്ന രസകരമായ കഥകളും ഈ
ഗ്രന്ഥത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പനയന്നാർക്കാവിലെ യക്ഷിയുടെ
ചരിത്രവും കടമറ്റത്തു കത്തനാരുമായി ഇഴചേർന്നുകിടക്കുന്നു.
അനുവാചകരെ അത്ഭുതലോകത്തിലേക്കു നയിക്കുന്ന അത്യന്തം
രസകരമായ സംഭവങ്ങളാണ് ഈ കൃതിയിൽ നിറഞ്ഞിരിക്കുന്നത്.
₹60.00