Sale!
,

Kadambari

Original price was: ₹140.00.Current price is: ₹120.00.

കാദംബരി

ഷിഫാന സലീം

കാവ്യഭാഷയെക്കുറിച്ച് ആധിപ്പെടാതെ തന്നെ തീക്ഷണമായി കവിത അനുഭവിപ്പിക്കുന്നു ഷഫാന. പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയകാമനച്ചന്തം ചുരമാന്തുന്ന, വേദനയും ആനന്ദവും ഉടലുയിര്‍ ഭേദമില്ലാതെ വായനയെ കൊളുത്തി വലിക്കുന്ന ഇനം എഴുത്ത്. യുവമുസ്‌ലീം സ്ത്രീയെന്ന വ്യവസ്ഥാപിത പ്രതിനിധാനത്തെ, പിറന്നപടിയും പെറ്റപടിയും നോക്കിക്കാണുന്ന കൂസലില്ലായ്ക ഈ പുസ്തകത്തിന്റെ മറ്റൊരമ്പരപ്പ്. – അന്‍വര്‍ അലി

അവളുടെ കവിതകളില്‍ പ്രണയം പോലും ചോരയുടെ നിറം വഹിക്കുന്നു. പെണ്‍ജീവിതത്തിന്റെ ദുരിതപര്‍വ്വങ്ങളെ പരുക്കന്‍ ബിംബങ്ങളില്‍, കടുംനിറങ്ങളില്‍ ഷിഫാന വരച്ചു വെയ്ക്കുന്നു. – വീരാന്‍കുട്ടി.

കവിതയെന്ന പുഴയില്‍ അനായാസം നീന്തിത്തുടിക്കുന്ന ഷിഫാന സലീം എന്ന കവിക്ക് ഈ പുഴയില്‍ അനേകകാലം നീന്താനും മരണഭയത്തോളം ചെല്ലുന്ന വ്യഥയില്‍ നിന്ന് കവിതാസ്വാദകരെ ഭ്രമിപ്പിക്കുന്ന വരികള്‍ സൃഷ്ടിക്കാനും കഴിയട്ടെ.. – ബെന്യാമിന്‍

ബിംബങ്ങളിലൂടെ ഇരുളും കനവും തൂങ്ങുന്ന ഒരു മാനസികാവസ്ഥ ഈ കവിതകള്‍ സംവേദനം ചെയ്യുന്നു. – സച്ചിദാനന്ദന്‍

ഷിഫാന ഭൂമിയേയും ആകാശത്തേയും സാക്ഷ്യം വെയ്ക്കുന്നു. പല പ്രമേയങ്ങള്‍, കവിതകളില്‍ വേദനകള്‍ മാത്രമല്ല, പെണ്‍സാക്ഷ്യങ്ങളുമുണ്ട്. – ഇന്ദുമേനോന്‍

Categories: ,
Guaranteed Safe Checkout

Author: Shifana Saleem

Shipping: Free

Publishers

Shopping Cart
Kadambari
Original price was: ₹140.00.Current price is: ₹120.00.
Scroll to Top