Shopping cart

Sale!

Kadhakalude Kara Adhava Kolangattukara

Categories: ,

കഥകളുടെ കര
അഥവാ
കോളങ്ങാട്ടുകാര

സുധീര്‍കുമാര്‍ എ

കോളങ്ങാട്ടുകര എന്ന നാട്ടിന്‍പുറത്തിന്റെ ഓര്‍മ്മകളുടെ സമാഹാരമാണ് സുധീര്‍കകുമാര്‍ രചിച്ച ഈ പുസ്തകം. നെല്ലിപ്പറമ്പും വായനശാലയും കുമ്മാട്ടിയും കാവടിയും ക്രിക്കറ്റും ഫുട്‌ബോളും സിനിമയും നാടകവും പ്രണയവും രാത്രിസഞ്ചാരങ്ങളും കവിതയും സംഗീതവും നാനാ പ്രകൃതിക ളായ മനുഷ്യരും കൂടിച്ചേര്‍ന്ന കോളങ്ങാട്ടുകര, ഗ്രന്ഥകാരന്‍ പറയുമ്പോലെ നമ്മുടേതുമാണ്. ഈ പുസ്തകം വായിക്കുമ്പോള്‍ നാം കോളങ്ങാട്ടുകരയെ കാണുന്നു. നമ്മുടെ ജന്മനാട് കാണുന്നു. നമ്മളെ കാണുന്നു. ബാല്യകൗമാരങ്ങളും യൗവ്വനവും കാണുന്നു. നമ്മുടെ ചിരിയും കണ്ണീരും നമ്മുടെ വീണ്ടും അനുഭവിക്കുന്നു. ചിരിച്ചു തള്ളാന്‍ കഴിയാത്തതും കരഞ്ഞു തീര്‍ ക്കാന്‍ കഴിയാത്തതുമായ കുറെ ഓര്‍മ്മകളെ നര്‍മ്മത്തിന്റെ മഷിയില്‍ മുക്കി എഴുതുകയാണ് സുധീര്‍കുമാര്‍. – രാവുണ്ണി

ശ്രീ. സുധീര്‍കുമാര്‍ ഈ പുസ്തകത്തില്‍ പറയുന്നത് അദ്ദേഹത്തിന്റെ ജീവി തത്തിലെ ഈ സുവര്‍ണ കാലഘട്ടത്തിന്റെ കഥകളാണ്. കോളങ്ങാട്ടുകര എന്ന തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമത്തിന്റെ പശ്ചാത്തല ത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അല്ലെങ്കില്‍ ഭാവനകളാണ് പല അധ്യായങ്ങ ളായി ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഇതില്‍ അമ്പലമുണ്ട്, കുളമുണ്ട്, ഉത്സവ മുണ്ട്. ക്രിക്കറ്റുണ്ട്, കള്ളുഷാപ്പുണ്ട്, ചില്ലറ അടിപിടി ഉണ്ട്, ബസ് സ്റ്റോപ് കേന്ദ്രീകരിച്ചുള്ള പക്ഷി നിരീക്ഷണമുണ്ട്, പെണ്ണുകാണല്‍ ഉണ്ട്. ഇവയെല്ലാം ചുറ്റിപ്പറ്റി ചെറുതും അത്ര ചെറുതല്ലാത്തതുമായ കഥകള്‍ സുധീര്‍ ഇതിലൂടെ അവതരിപ്പിക്കുന്നു. ഈ കഥകളിലെല്ലാം നമുക്ക് ആ ഗ്രാമത്തിന്റെ നന്മയും നിഷ്‌കളങ്കതയും കാണുവാന്‍ സാധിക്കും – ഡോക്ടര്‍ കെ.എന്‍. രാഘവന്‍ ഐആര്‍എസ്

Original price was: ₹295.00.Current price is: ₹265.00.

Buy Now

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.