കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
₹190.00Original price was: ₹190.00.₹171.00Current price is: ₹171.00.
₹330.00Original price was: ₹330.00.₹297.00Current price is: ₹297.00.
ലാല്‍ ജോസിന്റെ ഭൂപടങ്ങള്‍ ബൈജു ഗോവിന്ദ് പുതിയ ഭൂമികയും കഥാസന്ദര്‍ഭങ്ങളും തേടിയുള്ള എന്റെ സിനിമായാത്ര തുടരുകയാണ്. കാലം മാറി, മലയാളികളുടെ ജീവിതരീതിയും അഭിരുചിയും മാറി. പുതിയ ജീവിതാനുഭവങ്ങളും…
പുതിയ ഭൂമികയും കഥാസന്ദര്‍ഭങ്ങളും തേടിയുള്ള എന്റെ സിനിമായാത്ര തുടരുകയാണ്. കാലം മാറി, മലയാളികളുടെ ജീവിതരീതിയും അഭിരുചിയും മാറി. പുതിയ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുമായി പുതുതലമുറ മലയാള സിനിമയില്‍ പിടി മുറുക്കിക്കഴിഞ്ഞു. സംവിധായകനെന്ന നിലയില്‍ എത്രകാലം മുന്നോട്ടുപോകുമെന്നറിയില്ല. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഏതെങ്കിലുമൊരു വേഷത്തില്‍ ഞാന്‍ സിനിമയിലുണ്ടാകും. മരണംവരെ.
₹330.00Original price was: ₹330.00.₹297.00Current price is: ₹297.00.
₹430.00Original price was: ₹430.00.₹387.00Current price is: ₹387.00.
പൊന്നരിവാള്‍ അമ്പിളിയില് കെ.പി.എ.സി സുലോചന കലയും ജീവിതവും രാജീവ് പുലിയൂര് കെ പി എ സി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം…
Ponnarival Ambiliyil K P A C Sulochana: Kalayum Jeevithavum
പൊന്നരിവാള്‍ അമ്പിളിയില് കെ.പി.എ.സി സുലോചന കലയും ജീവിതവും
രാജീവ് പുലിയൂര്
കെ പി എ സി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്കാരിക – രാഷ്ട്രീയ ചരിത്രമാകുന്നു. പൊന്നരിവാള്‍ അമ്പിളിയില് എന്ന പുസ്തകം ആ മഹത്തായ കലാകാരിയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്നു.
₹430.00Original price was: ₹430.00.₹387.00Current price is: ₹387.00.
₹360.00Original price was: ₹360.00.₹324.00Current price is: ₹324.00.
സച്ചരിതന്റെ ഉദ്യാനം ജമാല്‍ സാഹിബിന്റെ ജീവിതം ടി.പി ചെറൂപ്പ, കെ.എസ് മുസ്തഫ ഈ പുസ്തകം ജമാല്‍ സാഹിബിന്റെ കീര്‍ത്തനമല്ല; സ്തുതിപ്പാട്ടുമല്ല. ഇങ്ങനെയൊരു മനുഷ്യന് ഉണ്ടായിരുന്നു മക്കളേ ഇവിടെ.…
ഈ പുസ്തകം ജമാല്‍ സാഹിബിന്റെ കീര്‍ത്തനമല്ല; സ്തുതിപ്പാട്ടുമല്ല. ഇങ്ങനെയൊരു മനുഷ്യന് ഉണ്ടായിരുന്നു മക്കളേ ഇവിടെ. നിങ്ങളും ഇതുപോലെ ആകണമെന്ന് വരും തലമുറയോട് പറയാനുള്ള ചൂണ്ടുപലക മാത്രമാണിത്. ഈ പലക, ജീവിതാശങ്കകളുടെ അതി സങ്കീര്‍ണ്ണ കവലയില്‍ നമ്മള് നാട്ടിക്കൊടുത്താല് ആരെങ്കിലുമൊരാള്‍ ദിശ തെറ്റാതെ ലക്ഷ്യത്തിലെത്തിയാലൊ? അനാഥമക്കളുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞിനെ ചുംബിക്കരുതെന്ന പ്രവാചക പാഠം നമുക്കറിയാനാവുന്നത്, അത് രേഖപ്പെടുത്തിവെച്ചതു കൊണ്ടാണ്. – ടി.പി ചെറൂപ്പ
₹360.00Original price was: ₹360.00.₹324.00Current price is: ₹324.00.
₹240.00Original price was: ₹240.00.₹216.00Current price is: ₹216.00.
കഥയാട്ടം തോമസ് ജേക്കബ് സൂക്ഷ്മ നിരീക്ഷണത്തിന്റെ വേറിട്ട തലങ്ങളിലൂടെ തോമസ് ജേക്കബ് സഞ്ചരിക്കുമ്പോള്‍ കഥകളെക്കാള്‍ രസകരമാകുന്നു ഈ ഓര്‍മ്മക്കൂട്ട്. വേനലില്‍ ഈഫല്‍ ടവറിന് ആറിഞ്ച് ഉയരം കൂടുമെന്ന്…
സൂക്ഷ്മ നിരീക്ഷണത്തിന്റെ വേറിട്ട തലങ്ങളിലൂടെ തോമസ് ജേക്കബ് സഞ്ചരിക്കുമ്പോള്‍ കഥകളെക്കാള്‍ രസകരമാകുന്നു ഈ ഓര്‍മ്മക്കൂട്ട്. വേനലില്‍ ഈഫല്‍ ടവറിന് ആറിഞ്ച് ഉയരം കൂടുമെന്ന് വായിച്ചാല്‍ നമ്മുടെ കുത്തബ് മിനാറിന്റെ നെറുകയില്‍ കാലാവസ്ഥയുടെ പ്രഹരമെത്രയെന്ന് അദ്ദേഹത്തിനു ചിന്തിക്കാതെ വയ്യ. ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിനെക്കുറിച്ച് ചര്‍ച്ചയുണ്ടായാല്‍ ആ ആദ്യ മനുഷ്യന്റെ ചെരിപ്പളവ് എത്രയെന്ന ചോദ്യത്തിന് കൂടി അദ്ദേഹം ഉത്തരം തേടും. ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്ത ഒരു പ്രമുഖന് കണ്മുന്നിലകപ്പെട്ടാല് അത്തരത്തില്‍ ഒന്പതാളെ കൂടി ഓര്‍മ്മച്ചെപ്പില്‍ നിന്ന് കണ്ടെടുക്കും.
മലയാള പത്രലോകത്തെ ആര്‍തര്‍ കോനന്‍ ഡോയലിന്റെ അപൂര്വ്വനിരീക്ഷണങ്ങളുടെ കഥയാട്ടം. നര്‍മ്മത്തിന്റെ പെരുങ്കളിയാട്ടം.
₹240.00Original price was: ₹240.00.₹216.00Current price is: ₹216.00.
₹300.00Original price was: ₹300.00.₹270.00Current price is: ₹270.00.
കാലം കല കഥ എം. ഗോകുല്‍ദാസ് എം ടി ഒരു സമ്പൂര്‍ണ്ണ എഴുത്തു കാരനാണ്. മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ സമ്മാനിതനായി ട്ടുള്ള സാഹിത്യകാരനാണ് എം ടി. അദ്ദേഹത്തെപ്പോലെ…
എം ടി ഒരു സമ്പൂര്‍ണ്ണ എഴുത്തു കാരനാണ്. മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ സമ്മാനിതനായി ട്ടുള്ള സാഹിത്യകാരനാണ് എം ടി. അദ്ദേഹത്തെപ്പോലെ ആരാധക സമ്പത്തുള്ള വേറൊരെഴുത്തുകാരന് മലയാളഭാഷയിലില്ല. ഏറ്റവും കൂടുതല്‍ സമ്മാനിതനായ എഴുത്തുകാരന് എന്നപോലെതന്നെ ഏറ്റവും കൂടുതല്‍ പുസ്തക രചനയ്ക്ക് വിഷയീഭവിച്ചിട്ടുള്ള എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ മൗനം അദ്ദേഹത്തെക്കുറിച്ചു സംസാരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ എം ടിയുടെ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും പുസ്തക ങ്ങള് ഉണ്ടാവുന്നു. എം ടിയുടെ സഞ്ചാരപഥത്തിലെ ഇരുട്ടും വെളിച്ചവും നനവും ഊഷരതയും നമുക്ക് ഈ കൃതിയിലൂടെ പരിചിതമാവുന്നു. – എം മുകുന്ദന്
₹300.00Original price was: ₹300.00.₹270.00Current price is: ₹270.00.
₹360.00Original price was: ₹360.00.₹324.00Current price is: ₹324.00.
മണിച്ചെപ്പ് വീണ്ടും തുറന്നപ്പോള്‍ ബാലചന്ദ്ര മേനോന് ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതപുസ്തകം. ' മലയാള സിനിമയില്‍ ഏതാണ്ട് നാലര പതിറ്റാണ്ടുകള്‍ അതിന്റെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച ഞാന്‍ 'ഞാനു'…
‘ മലയാള സിനിമയില്‍ ഏതാണ്ട് നാലര പതിറ്റാണ്ടുകള്‍ അതിന്റെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച ഞാന്‍ ‘ഞാനു’ മായി കുറച്ചുനേരം ഒരുമിച്ചിരിക്കാന്‍ പോകുന്നു. എന്നിട്ട് എന്നിലേക്കുതന്നെ ഒന്ന് ടോര്‍ച്ചടിച്ചു നോക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ മറവിക്കപ്പുറം മയങ്ങിക്കിടക്കുന്ന എന്തെന്തു കാര്യങ്ങളാണ് നിങ്ങള്‍ക്ക്, എന്റെ പ്രേക്ഷകര്‍ക്ക്, കാണാന്‍ സാധിക്കുക എന്നറിയുമോ? അത് കലര്‍പ്പില്ലാതെ നിങ്ങളെ ബോധ്യപ്പെടുത്തുകയാണ്; തികച്ചും സത്യസന്ധമായി.’
₹360.00Original price was: ₹360.00.₹324.00Current price is: ₹324.00.
₹220.00Original price was: ₹220.00.₹198.00Current price is: ₹198.00.
ചിത്ര പൗര്‍ണമി കെ എസ് ചിത്ര/ഷാജന് സി. മാത്യു അഞ്ചര വയസ്സില്‍ ആകാശവാണിക്കുവേണ്ടി ആദ്യഗാനം റെക്കോര്‍ഡ് ചെയ്തതു മുതല്‍ 50 വര്‍ഷം നീണ്ട കെ.എസ് ചിത്രയുടെ സംഗീത…
അഞ്ചര വയസ്സില്‍ ആകാശവാണിക്കുവേണ്ടി ആദ്യഗാനം റെക്കോര്‍ഡ് ചെയ്തതു മുതല്‍ 50 വര്‍ഷം നീണ്ട കെ.എസ് ചിത്രയുടെ സംഗീത ജീവിതം. സ്വപ്നങ്ങളും സങ്കടങ്ങളും ഇഷ്ടങ്ങളും വിജയങ്ങളും ചിത്ര തുറന്നു പറയുന്നു. ഒപ്പം ചിത്രയെ അടുത്തറിഞ്ഞ പ്രമുഖ ഗായകരുടെ ഹൃദ്യമായ കുറിപ്പുകളും.
₹220.00Original price was: ₹220.00.₹198.00Current price is: ₹198.00.