കൈച്ചുമ്മ
സാബി തെക്കേപ്പുറം
ഒരു സ്ഥലം ചരിത്രപരമായി ഉയര്‍ത്തുന്ന സംവാദങ്ങളുടെ സംഘര്‍ഷങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് സാബി തെക്കേപ്പുറത്തിന്റെ ‘കൈച്ചുമ്മ’ എന്ന നോവല്‍ സംഭവിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ചരിത്രസ്ഥലികളിലൊന്നാണ് ‘തെക്കേപ്പുറം’. തുറമുഖനഗരമായിരുന്ന കോഴിക്കോടിന്റെ അറബ് വാണിജ്യ ബന്ധങ്ങള്‍ കൂടി ചേര്‍ന്നാണ് തെക്കേപ്പുറത്തിന്റെ സംസ്‌കാരഘടന നിര്‍ണയിക്കപ്പെട്ടത്. വലിയ തറവാടുകളും മരുമക്കത്തായ ക്രമവും കൂട്ടുകുടുംബ വ്യവസ്ഥയും ജീവിതത്തിന്റെ ആഘോഷക്കൂട്ടുകളും എല്ലാം ചേര്‍ന്ന് തെക്കേപ്പുറത്തെ സംസ്‌കാരത്തിന്റെ ഒരു സവിശേഷ തുരുത്തായി മാറ്റുന്നു. തെക്കേപ്പുറത്തിന്റെയും അനുബന്ധ സംസ്‌കാരങ്ങളുടെയും കഥകള്‍ മുമ്പും മലയാള നോവലില്‍ കടന്നുവന്നിട്ടുണ്ട്. പി.എ.മുഹമ്മദ് കോയയുടെ ‘സുല്‍ത്താന്‍ വീട് , എന്‍.പി.മുഹമ്മദിന്റെ ‘എണ്ണപ്പാടം’, എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ ‘എസ്പതിനായിരം’ തുടങ്ങിയ നോവലുകള്‍ ഓര്‍ക്കാവുന്നതാണ്. തറവാടുകളുടെ അകംജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ ഈ നോവലുകളിലെല്ലാം ഏറിയും കുറഞ്ഞും ആഖ്യാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, അവയെല്ലാം പുരുഷ നോട്ടങ്ങളുടെ മൂശയില്‍ ഉരുവം കൊണ്ടവയായിരുന്നു. ആ നോട്ടങ്ങളുടെ ദിശ പുറത്തുനിന്നും അകത്തേക്കായിരുന്നു. തെക്കേപ്പുറത്തെ തറവാടുകള്‍ക്കകത്തുള്ള പെണ്‍ജീവിതങ്ങളുടെ വിപരീത ദിശയിലുള്ള നോട്ടമാണ് ‘കൈച്ചുമ്മ’ എന്ന നോവലിനെ വേറിട്ടതും മൗലികവുമാക്കുന്നത്.
Original price was: ₹230.00.₹207.00Current price is: ₹207.00.