Editor: Ansar Varnana
Shipping: Free
₹300.00
കാക്കനാടന്‍
കഥോഝവം
എഡിറ്റര്‍: അന്‍സാര്‍ വര്‍ണന
അജ്ഞതയുടെ താഴ് വാരങ്ങളിലേക്ക് അപകടകരമായി അന്വേഷിച്ചുപോയ, മലയാളത്തിലെ ആധുനികന്മാരില്‍ മുമ്പന്‍. പാവപ്പെട്ടവന്റെയും തോട്ടിയുടെയും വേശ്യയുടെയും കഥപറഞ്ഞ സ്‌നേഹത്തിന്റെ പ്രവാചകന്‍. ഉഷ്ണമേഖലയുടെ പരുക്കന്‍ സ്ഥലികള്‍ പരിജയപ്പെടുത്തി മലയാളിയുടെ ആസ്വാദനബോധത്തില്‍ കലാപത്തിന്റെ വെടിമരുന്ന് നിറച്ച തന്റേടി. കപട സദാചാരത്തിന്റെ മുഖംമൂടികള്‍ നിര്‍ദാക്ഷിണ്യം വലിച്ചുകീറിയ നിഷേധി. മലയാള സാഹിത്യാസ്വാദകരുടെ സൗന്ദര്യബോധത്തെ രൂപപ്പെടുത്തുന്നതില്‍ സുക്ഷമമായ ആറാമിന്ദ്രിയം പോലെ പ്രവര്‍ത്തിച്ച കാക്കനാടന്‍. വലുപ്പച്ചെറുപ്പമില്ലാതെ ഏവരെയും ഹൃദയം തുറന്നുസ്വീകരിച്ച ബേബിച്ചായന് കഥാഞ്ജലി. മലയാള സാംസ്‌കാരിക വേദിയുടെ നാലാമത് കാക്കനാടന്‍ കഥാമല്‍സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കഥകള്‍.