Sale!
, , ,

Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha

Original price was: ₹495.00.Current price is: ₹445.00.

കല്യാണിയെന്നും
ദാക്ഷായണിയെന്നും
പേരായ
രണ്ടു സ്ത്രീളുടെ
കത

ആര്‍. രാജശ്രീ

ഏതാണ്ട് അന്‍പതോളം വര്‍ഷം മുന്‍പ് കണ്ണൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീര്‍ണമായ ജീവിതസന്ധികള്‍ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതില്‍ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടര്‍ന്നു വളരുന്ന കഥകളുടെ ചരരാശിയില്‍, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികര്‍ത്താവായും ‘സൂത്രധാര’യായും പലമട്ടില്‍ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓര്‍മകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവല്‍ അടിവരയിടുന്നു. -എന്‍. ശശിധരന്‍

ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവല്‍.

Guaranteed Safe Checkout

Author: R Rajasree
Shipping: Free

Shopping Cart
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha
Original price was: ₹495.00.Current price is: ₹445.00.
Scroll to Top