Sale!
,

KAMAROONI

Original price was: ₹190.00.Current price is: ₹170.00.

കാമറൂണി

അനില്‍ ദേവസ്സി

എഴുത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍കൊണ്ട് അമ്മാനമാടുന്ന പത്തു കഥകള്‍. മനുഷ്യമനസ്സിലെ മരണക്കിണറുകള്‍ അനാവരണം ചെയ്യുന്ന വ്യത്യസ്തമായ കഥാപരിസരങ്ങള്‍. അതില്‍ തീവ്രമായ ദുഃഖമുണ്ട്. പകയുണ്ട്. നിസ്സഹായതയുണ്ട്. സ്‌നേഹത്തിന്റെ മുറിവുകളുണ്ട്. അവിചാരിതമായ വളവും തിരിവും താണ്ടി വായിച്ചുപോകവേ നിങ്ങള്‍ ഒരുവേള ഭ്രാന്തിലേക്ക് വഴുതിവീണേക്കാം. മരണക്കിണറിന്റെ ആഴങ്ങളില്‍നിന്നുള്ള മുഴക്കങ്ങള്‍ കേട്ടേക്കാം. ‘ഒരു കാട്ടില്‍ രണ്ടു സിംഹം വേണോ’ എന്ന് എതിരാളിയുടെ നേരേ പകയുടെ കത്തിയുയര്‍ത്തിയേക്കാം. നോക്കു. പണ്ടാച്ചിറ കലക്കി മീന്‍പിടിക്കുംപോലെ നിങ്ങളുടെ മനസ്സ് കലുഷിതമായേക്കാം. ഗൂഗിള്‍ മേരിയുടെ ചതിക്കുഴികളില്‍ പകച്ചുപോയേക്കാം. ഒരു ഗെയിം ഡെവലപ്പറുടെ ചാതുര്യം ഈ കഥകളിലുണ്ട്. ആകപ്പാടെയുള്ള ഒരു ജീവിതത്തെ ആയിരം കഥകളാക്കി ചുരുട്ടി എറിയുന്ന ആഖ്യാനമാന്ത്രികത. ഈ കഥകള്‍ നിങ്ങളെ വിട്ടുപോകില്ല; നിശ്ചയം. – ഷീല ടോമി

Categories: ,
Compare

Author: Anil Devassy
Shipping: Free

Publishers

Shopping Cart
Scroll to Top