Author: C Divakaran
Shipping: Free
Original price was: ₹450.00.₹405.00Current price is: ₹405.00.
കനല്‍
വഴികളിലൂടെ
സി ദിവാകരന്‍
സമാനതകളില്ലാത്ത ജീവിതകഥയാണ് കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ശ്രീ സി. ദിവാകരന് പറയാനുള്ളത്. ധാര്‍ഷ്ട്യമെന്ന് തോന്നിക്കുന്ന ശരീരഭാഷ, വിട്ടു വീഴ്ച കള്‍ക്ക് സാധ്യതയില്ലെന്ന് തോന്നിക്കുന്ന പഴുതടച്ചുള്ള സംഭാഷണ ശൈലി, ഉറച്ച ശബ്ദം, ഏതു പ്രതിസന്ധിയെയും നേരിടാമെന്ന ചങ്കൂറ്റം, ഒപ്പം, ചിരിക്കാനുള്ള കഴിവ് ഇതെല്ലാം കൂടിക്കലര്‍ന്നതാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായ. ആ പ്രതിച്ഛായ വ്യാജമല്ല. എന്നാല്‍ അത് പൂര്‍ണ്ണമല്ല. പൊതുവേദികളിലും രാഷ്ട്രീയത്തിന്റെ അരങ്ങിലും കാണുന്ന സി. ദിവാകരന്‍ എന്ന നേതാവിന്റെ പരിചിത പ്രതിച്ഛായക്ക പ്പുറമുള്ള അനുഭവ വൈകാരിക യാഥാര്‍ഥ്യങ്ങള്‍കൂടി ചേര്‍ത്ത് വയ്ക്കുമ്പോഴേ സി. ദിവാകരന്‍ എന്ന വ്യക്തിയുടെ ചിത്രത്തിന് ത്രിമാനത കൈവരൂ. ആ ത്രിമാനത പ്രദാനം ചെയ്യുന്നു എന്നതാണ് കനല്‍ വഴികളിലൂടെ’ എന്ന ആത്മകഥയുടെ സാംഗത്യം. അപ്പോഴേ ‘ധാര്‍ഷ്യമെന്ന് തോന്നിക്കുന്ന ശരീരഭാഷയുടെയും പഴുതടച്ചുള്ള സംഭാഷണ ശൈലി’യുടെയും ഉണ്മ ബോധ്യമാവൂ.
കെ. ജയകുമാര്‍ ഐ.എ.എസ്. (അവതാരികയില്‍)