Sale!
,

KANALKOCHI

Original price was: ₹220.00.Current price is: ₹198.00.

കനല്‍
കൊച്ചി

ജോണ്‍ ഫെര്‍ണാണ്ടസ്

വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച എഴുപതുകള്‍ മലയാളസാഹിത്യത്തില്‍ പലരീതിയില്‍ അടയാളപ്പെട്ടിട്ടുണ്ട്. ഉള്ളില്‍ തീപ്പന്തവുമായി നടന്ന യുവാക്കള്‍. അവരുടെ സമരജീവിതം, അവരുടെ ചുറ്റുമുണ്ടായിരുന്ന പ്രിയപ്പെട്ട മനുഷ്യരുടെ ജീവിതം. ഇതെല്ലാം വലിയ സാമൂഹ്യഓര്‍മ്മകളാണ്. എഴുതപ്പെടാത്ത ചരിത്രമാണ് ഇത്തരം സോഷ്യല്‍ മെമ്മറി. ചരിത്രം തിരുത്തി എഴുതാം, പക്ഷേ, സാമൂഹ്യഓര്‍മ്മയെ തിരുത്തി എഴുതാനാവില്ല. കാരണം, അത് സമൂഹത്തിന്റെ അനുഭവങ്ങള്‍കൊണ്ട് എഴുതപ്പെട്ട രേഖയാണ്. ലോക്കറുകളിലോ മ്യൂസിയങ്ങളിലോ വച്ചുപൂട്ടാന്‍ ആവാത്ത ഒന്ന്. കഠിനമായ ജീവിതാനുഭവത്തിന്റെ പകര്‍പ്പുകള്‍. ഇങ്ങനെ എഴുപതുകളുടെ ഭൂമികയില്‍ സത്യസന്ധമായ ജീവിതം നയിച്ച കുറെ മനുഷ്യരുടെ സമരജീവിതത്തെ, സാമൂഹ്യമായ ഓര്‍മ്മയില്‍നിന്നെടുത്ത് ക്രിയാത്മകമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന നോവലാണ് ജോണ്‍ ഫെര്‍ണാണ്ടസിന്റെ ‘കനല്‍ കൊച്ചി’.

Buy Now
Categories: ,

Author: John Fernandez
Shipping: Free

Publishers

Shopping Cart
Scroll to Top