കാണായ്മ
പി ഫ് മാത്യൂസ്
തുരുത്തിൽനിന്ന് മാഞ്ഞുപോയ മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോൾ ബാലു അമ്പരന്നുപോയി.. മാഞ്ഞൂരാൻ, കുഞ്ഞിപ്പാത്തു,, സുപ്രൻ, ബാലുവിന്റെ അന്വേഷണത്തിനുപിന്നിൽ കെട്ടുകൾ മുറുകിക്കൊണ്ടിരുന്നു. ഈ മനുഷ്യരെല്ലാവരും എവിടേക്കാണ് മറഞ്ഞുപോയത് ? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകൾ ഉണ്ടോ ? ഒരു മായാവിനിയെപ്പോലെ കാണായ്മയിലേക്ക് എന്നേക്കുമായി അവരെ മറച്ചൂകളയുന്നത് ആരാണ്? ഒരേ ഉടലിൽ ആണായും പെണ്ണായും പകർന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങൂഴം ജീവിതത്തിന്റെ നിഗൂഢതതന്നെയല്ലേ? തുരുത്തിൽനിന്നു നഗരത്തിലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യർ മറഞ്ഞു പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നു.. മരിച്ചവർക്കിടയിൽ തുല്യത നടപ്പാക്കാൻ ശ്രമിച്ച മരപ്പാഴ്., എഴുത്തുകാരനായ പോൾ ഡേവിഡ്, ഇവരൊക്കെ ജീവിതത്തിന്റെ ആഴമേറിയ പ്രതലങ്ങളിലേക്കുള്ള വാതിലുകളായിരുന്നു. ഒടുവിൽ അനിവാര്യമായ ആ സത്യത്തിലേക്ക് ബാലു തന്റെ തോണി തുഴഞ്ഞു.
Original price was: ₹360.00.₹324.00Current price is: ₹324.00.