കണ്ണകി
ദീപു
ഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ ‘ചിലപ്പതികാര’ത്തിലും തെക്കന്‍ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളില്‍ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമര്‍ശിക്കുന്ന കണ്ണകിയുടെയും ഭര്‍ത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാര്‍ഥത്തില്‍ പറയാം. തന്റെ കാല്‍ച്ചിലമ്പു വില്ക്കാന് മധുരയിലെത്തിയ ഭര്‍ത്താവ് പാലകനെ തെറ്റിദ്ധാരണമൂലം മോഷണക്കുറ്റമാരോപിച്ചു വധിച്ച പാണ്ഡ്യരാജാവിനോടു പ്രതികാരം വീട്ടാന്‍ മുല പറിച്ചെറിഞ്ഞ് ആ നഗരം എരിച്ചുകളഞ്ഞ കണ്ണകിയുടെ പുരാവൃത്തം പ്രാചീന ചേരരാജ്യത്തിന്റെയും തമിഴകത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ് കാരിക പശ്ചാത്തലത്തിലുള്ള ആഖ്യായികയായി ദീപു വികസിപ്പിക്കുന്നു. പുരാവൃത്തത്തില്‍നിന്ന് ഒരു ഭാവനാലോകം സൃഷ്ടിക്കുന്ന ഈ പുതിയ ചരിത്രനോവല്‍ പുകള്‍പെറ്റ പ്രാചീന നഗരങ്ങളായ പുകാറിന്റെയും വഞ്ചിയുടെയും മധുരയുടെയും കഥയാണ്; ഒപ്പം മറ്റു പല കഥകളും.
Original price was: ₹380.00.₹340.00Current price is: ₹340.00.