Shopping cart

Sale!

Karinthel

Categories: ,
(3 customer reviews)

കരിന്തേള്‍

റീന പി.ജി

‘ഇക്കാലത്തെ മികച്ച എഴുത്തിന്റെ അടയാളങ്ങളാണ് കരിന്തേളും റെഡ് ഗാരയും. ജനപ്രിയ എഴു ത്തിന്റെ അല്ലെങ്കില്‍ ത്രില്ലര്‍ എഴുത്തിന്റെ സ്വഭാവങ്ങളും തന്ത്രങ്ങളും റീന ഗൗരവമുള്ള ഫിക്ഷനിലേക്ക് കൊണ്ടുവരുന്നു. അതുവഴി പുസ്തകം നന്നായി വായിക്കപ്പെടാന്‍കൂടി ഉള്ളതാണെന്ന് പറയുന്നു. ഭാവനയും ആഖ്യാന മികവും ഒന്നിക്കുന്ന രണ്ട് നല്ല നോവലുകളാണ് ഈ പുസ്തകത്തില്‍.’ – എസ്.ഹരീഷ്

ഓരോ താളിലും ഒളിച്ചിരിക്കുന്ന ആകാംക്ഷകളും അപ്രതീക്ഷിത വഴിത്തിരിവുകളും ചടുലമായ കഥാഗതിയും ചേര്‍ന്നൊരുക്കുന്ന വായനയുടെ വിസ്മയം. കരിന്തേള്‍, റെഡ് ഗാര എന്നീ രണ്ടു നോവലുകള്‍.

130.00

Buy Now

Author: Reena PG
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 5.0 out of 5 (3 vote)

If you finish the payment today, your order will arrive within the estimated delivery time.

3 reviews for Karinthel

  1. admin

    പെൺകോമരത്തിന്റെ ക്രോധം

    സജയ് കെ.വി.

    നരമാംസഭോജിയായ ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത് റീന പി.ജി. തന്റെ ‘കരിന്തേൾ’ എന്ന ചെറു നോവലിൽ. ഏതു നിലയ്ക്കും’ ഏടു മറിപ്പൻ'(page-turner) എന്ന വിശേഷണത്തിന് സർവ്വസ്ഥാ യോഗ്യമാണ് ഈ കൃതി. ഇരുന്നയിരുപ്പിൽ വായിപ്പിക്കും. അത് ഒരേ സമയം ജനപ്രിയ നോവലുകളുടെയും ഗുണമായതിനാൽ ഇപ്പറഞ്ഞത് വലിയൊരു പ്രശംസയായി തോന്നാനിടയില്ല നോവലിസ്റ്റിനോ നോവലിന്റെ വായനക്കാർക്കോ. ഞാൻ ഇതിവിടെ തികച്ചും ഒരു പ്രശംസയായാണ് ഉപയോഗിച്ചത്. കാരണം വായനാസുഖത്തെ ക്കവിഞ്ഞു പോകുന്ന ചിലത് ഈ നോവൽ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതു തന്നെ. വെറുമൊരു നരമാംസ ഭോജനത്തിന്റെ ബീഭത്സാഖ്യാനമല്ല റീനയുടെ നോവൽ. ഇരയും വേട്ടക്കാരിയുമാണവൾ, ഈ നോവലിലെ മാരക മോഹിനി(femme fatale)യായ ആ പെൺകുട്ടി. ഹിംസ്രമായ പുരുഷകാമം സ്ത്രീയോടു ചെയ്യുന്നത് ഒരു തരം ‘കാനിബാളി സ'(cannibalism)ത്തിൽക്കുറഞ്ഞ യാതൊന്നുമല്ല എന്നാണ് നോവൽ പറയുന്നത്; അത്തരം നാരീമാംസഭുക്കുകളാൽ നാം അധിവസിക്കുന്ന ഗോളം നിറഞ്ഞിരിക്കുന്നു എന്നും. പുരുഷവ്യാഘങ്ങളുടെ ഇരപിടിയൻ കണ്ണുകളാണ് പതിയിരുന്നു തിളങ്ങുന്നത് ഓരോ തിരിവിലും , ഓരോ ഇരുളിലും. പൂച്ചയുടെ കണ്ണിൽത്തിളങ്ങുന്നത് ഏതോ എലിയുടെ ഭ്രൂണമാണെന്നതു പോലെ(ടി.പി. രാജീവൻ) പുരുഷകാമത്തിന്റെ മാർജ്ജാരനേത്രങ്ങളിൽ എപ്പോഴും വിവസ്ത്രമായ ഒരു പെണ്ണുടലാണ് കിടന്നു തിളങ്ങു(യ്ക്കു)ന്നത്. ലോകമാകെ അത്തരമൊരു തീൻ മേശയായി മാറുകയും അതിലെമ്പാടും ദിഗംബരകളുടെ മാംസം വിളമ്പി വയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു. വെട്ടിത്തിളയ്ക്കുന്ന ആൺചോരയിലാണത് വേവുന്നത്. ആ കാട്ടുചോരയുടെ കൂടി കഥയാകുന്നു റീനയുടെ നോവൽ. കാമം വലിയ തിന്മയായി നോവലിൽ കാളിമ പടർത്തി നിൽക്കുന്നു. നോവലിസ്റ്റ് അതിനെ ‘കരിന്തേൾ’ എന്നു വിളിക്കുന്നു.

    ‘നീലകണ്ഠൻ പരമാര’ എന്ന പേരുകാരനാണ് നോവലിലെന്ന ആഖ്യാതാവ് എന്നത് ഏറെ കൗതുകം പകരുന്നു. പഴയൊരു അപസർപ്പകനോവലിസ്റ്റിന്റെ പേരാണത്. എന്നാൽ റീനയുടെ നോവലിൽ അയാൾക്ക് ആ പേരേയുളളൂ , ഊരു വേറെ. ജനപ്രിയനോവൽസ്വരൂപത്തോടുള്ള എഴുത്തുകാരിയുടെ സമീപനരേഖ കൂടിയാണിത്. ഒരേ സമയം അവർ ആ നോവൽ ജനുസ്സിന്റെ കഥനതന്ത്രമവലംബിക്കുകയും അതിന്റെ മലയാളപിതൃത്വമവകാശപ്പെടാവുന്നൊരാളെ കഥാപാത്രവേഷം കെട്ടിക്കുകയും ചെയ്യുന്നു. ആണുങ്ങൾ( മാത്രം) അപ്പസർപ്പകരാവുന്ന ഒരു ലോകത്തിനു നടുവിലെ പെൺകെടുതിയുടെ കഥയാണ് റീന പറയുന്നത്. യവനപുരാണത്തിലെ ഫിലോമിലിന്റെ കഥ അത്തരത്തിലൊന്നാണ്. തന്റെ ഭാര്യാസഹോദരിയെ ‘ടീറിയസ്'(Tereus)എന്ന രാജാവ് ബലാൽക്കാരമായി ഭോഗിക്കുന്നു. അവൾ ഒരു രാപ്പാടിയായി മാറിയപ്പോൾ ആ പാട്ടുപാടുന്ന പറവയുടെ നാവരിഞ്ഞതിനു ശേഷം കൂട്ടിലടയ്ക്കുന്നു. സഹോദരിയുടെ ദുരന്തത്തെക്കുറിച്ചറിഞ്ഞ ടീറിയസിന്റെ ഭാര്യ, തങ്ങളുടെ മകന്റെ മാംസം തന്നെ വേവിച്ച് ഭർത്താവിന് അമൃതേത്തായി നൽകുന്നു. ഓവിഡിന്റെ ‘രൂപാന്തരണ’ കാവ്യത്തിൽ പറയപ്പെട്ടിരിക്കുന്ന ഈ കഥ പിന്നീട് റ്റി.എസ്.എലിയറ്റിന്റെ’ ദ വെയ്സ്റ്റ്ലാന്റി’ലെ പ്രധാനപ്രമേയ തന്തുക്കളിലൊന്നായി മാറി. ഈ മിത്തിന്റെ കൂടി ഘടനയാണവലംബിക്കപ്പെടുന്നത് ‘കരിന്തേൾ’ എന്ന നോവലിൽ. ഷണ്ഡീകരണ(castration)വും നരമാംസഭോജനവും ഏകകാലികമാകുന്നു. ശയനീയം തന്നെ ഭോജനശാലയുമാകുന്നു. ശരീരം ഒരേ സമയം ഇരയും ഭക്ഷണവുമാകുന്നു. കാമം കരാളമായ ഒരു ഭാവപ്പകർച്ചയിലൂടെ ഹിംസയായി മാറുന്നു. ഇണയും ഇരയും ഒരാൾ,ഇണയുടെ മാംസഭോജനമെന്നത് ഒരു സുരതാനന്തര(post-coital)ക്രിയയും. ഇത് ഒരു പോസ്റ്റ്മോഡേൺപ്രഹസനമാണ്. രതി അതിന്റെ വിപരീതങ്ങളായ ഭയാനക – ബീഭത്സങ്ങളുമായിണചേരുന്നു. അങ്ങനെയാണ് ‘കരിന്തേൾ’ എന്ന നോവലിന്റെ പിറവി.

    ശനിദേവനായ ‘ക്രോണോസ്'(Kronos) തന്റെ പിതാവിന്റെ ശിശ്നം അരിഞ്ഞെറിഞ്ഞതായി കഥയുണ്ട്. അയാളുടെ വൃഷണങ്ങൾ വീണത് സമുദ്രത്തിലാണ്. ആ വെൺനുരകളിൽ നിന്നായിരുന്നു ലാവണ്യ ദേവതയായ ‘അഫ്റോ ഡൈറ്റി’യുടെ പിറവി. ഈ യവനകഥയുമായും വേണമെങ്കിൽ ഈ നോവലിനെ അന്വയിക്കാം. ഇതൊന്നും നോവലിസ്റ്റിന്റെ ബോധപൂർവ്വമായ തീരുമാനങ്ങളുടെ ഫലമാവണമെന്നില്ല. ‘ഗെയ്യ'(Gaia) എന്ന മാതൃഭൂദേവിയുടെ നിർദ്ദേശത്താലായിരുന്നു, അമ്മ നൽകിയ ശിലാഖഡ്ഗത്താലായിരുന്നു ക്രോണോസ് പിതാവിന്റെ ലിംഗച്ഛേദം നടത്തിയത്തിയത്. ഇത്തരത്തിൽ ഒരു മാഹാമാതൃദേവതയുടെ ആവിഷ്ടതയാലാവണം റീന ഇതുപോലൊരു നോവൽ സങ്കല്പിച്ചത്. ഇതിൽ പെൺകോമരങ്ങളുടെ കലിയുണ്ട്. ആ കലിയുടെ തിരയടങ്ങാക്കടലിൽ നിന്നാണ് ഈ നോവൽ ശില്പം ഉയിർത്തത്.

  2. admin

    കെ ആര്‍ രഘുനാഥന്‍

    വായന നഷ്ടമാകില്ല

    ഒരു നീണ്ട .കഥയെഴുതാന്‍ (നോവലെന്നും വിളിക്കാം) പോലീസ് വിജ്ഞാന കോശം പഠിച്ച ഒരാളെ പറ്റി ആകട്ടെ ഇന്ന്

    ആ കഥയുടെ പേരാണ് റെഡ്ഗാര

    പേരിലെ അപൂര്‍വ്വത പോലെ ഇതിവൃത്തത്തില്‍ വലിയ അനന്യ തയൊന്നുമില്ല

    പോലിസുകാരല്ലാത്തൊരാള്‍ ഇത്ര കൃത്യതയോടെ ഒരു ക്രൈം ഫിക് ക്ഷന്‍ എങ്ങനെഴുതി എന്ന അന്വേഷണം കൊണ്ടു ചെന്നത് ശ്രീ രമേശന്‍ നായര്‍ എഴുതിയ പോലീസ് വിജ്ഞാന കോശത്തിലാണ് .

    കഥ വായിച്ചപ്പോള്‍ തോന്നി കഥാകാരി ടീച്ചറാകും മുമ്പ് പോലീസായിരിക്കാം എന്ന്, (വിനോയ് തോമസിന്റെ കളി ഗമനാറിലെ കുറ്റവാളികള്‍ വായിച്ചപ്പോളും ഇതേ സന്ദേഹം എനിക്കുണ്ടായിരുന്നു, പിന്നീടാ കഥ ചുരുളി എന്ന പേരില്‍ കിടുക്കാച്ചി സിനിമയും ആയി)

    കഥാകാരിയുടെ പ്രായവും നിലവിലെ ജോലിയും കഥയിലെ വാഗ്മയങ്ങളും അങ്ങ് ഫുള്‍സ്വിങ്ങ് ആകാത്ത പോലെ
    കഥയിലെ പ്രേത വിചാരണയെ പറ്റിയുള്ള ഭാഗം വരുമ്പോള്‍

    ഒരു 10 വര്‍ഷത്തെ സര്‍വ്വീ സെങ്കിലും ഉണ്ടായാലെ അത്തരമൊരു അനുഭവസമ്പത്തിലെത്താന്‍ വഴിയുള്ളു ഒരു പോലിസുകാരിക്ക് / കാരന്, എഴുത്തിലെ ഒരു പരാമര്‍ശം ഇങ്ങനാണ്. പ്രേത വിചാരണ ( ഇന്‍ക്വസ്റ്റ് ) സമയത്ത് മരിച്ച ആളുടെ ഫിംഗര്‍പ്രിന്റ് എടുക്കേണ്ടതുണ്ട്,, എന്തിനാണപ്പാ, ഈ ഫിംഗര്‍പ്രിന്റ്. ചത്തവനേയും എരണം കെട്ട ഈ പോലിസ് വെറുതെ വിടുന്നില്ലല്ലോ എന്നല്ലെ ചുരുക്കം ചിലരെങ്കിലും ഇപ്പം ഓര്‍ത്തിട്ടുണ്ടാവുക ?
    എന്നാലതല്ലതിന് പിന്നിലെ ഒരു കാരണം

    തൂങ്ങി മരിച്ച ഒരാളുടെ പ്രേത വിചാരണ സമയത്ത് Cellophane tape ഉപയോഗിച്ച് വിരലടയാളം എടുക്കുന്ന വിദ്യ ആരാണ് കണ്ടു പിടിച്ചതെന്നറിയില്ല. ലൊക്കാര്‍ഡ് സിന്റെ സിദ്ധാന്തമാകാം ആ വഴിയിലേക്ക് പോലിസിന്റെ തലതൊട്ടപ്പന്‍മാരെ ചിന്തിപ്പിച്ചത്

    തൂങ്ങി മരണമാണോ,, കെട്ടി തൂക്കിയതാണോ എന്നറിയാന്‍ ഇതില്‍പരം ലളിതവും സമഗ്രവുമായ മറ്റൊരു മാര്‍ഗ്ഗമില്ലത്രെ .

    തൂങ്ങിയ ആള്‍ തൂങ്ങാനുപയോഗിച്ച കയറിന്റെയോ,, മുണ്ടിന്റെയോ അംശവും പൊടിയും കൈവിരലുകളുടെ റിഡ്ജില്‍ ഉറപ്പായും പറ്റി പിടിച്ചിട്ടുണ്ടാവും എന്നതാണ് കേട്ടോ,, ഈ ഫിംഗര്‍പ്രിന്റ് എടുക്കലിന്റെ പൊരുള്‍, കെട്ടി തൂക്കിയതാണങ്കില്‍ അനിക്‌സ് പ്രേയുടെ പരസ്യം പോലാകും , പൊടിപോലുമുണ്ടാകില്ല കണ്ടു പിടിക്കാന്‍

    ഇതൊന്നുമല്ല പറയാന്‍ വന്നത്, ഇ അടുത്തിടെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പൂക്കോട്ടും പാടക്കാരി റീന പി, ജി യുടെ കരിന്തേള്‍ എന്ന പുസ്തകത്തെ പറ്റിയാണ്. അതിലെ റെഡ് ഗാര എന്ന ചെറു നോവലിനെ പറ്റിയാണ്.

    കുറച്ച് നാള്‍ മുമ്പ് ഞങ്ങടെ Dysp ആയിരുന്ന ദേവസ്യ സാറും കുറേ സഹപ്രവര്‍ത്തകരും കാളികാവ് സ്റ്റേഷനില്‍ ജോലി ചെയ്ത കാലത്ത് മാവോയിസ്റ്റുകളുമായുണ്ടായ ഒരെന്‍കൗണ്ടര്‍ കഥക്ക് റീനയുടെ നോവലുമായി, ബന്ധമുണ്ടന്ന് ഞാന്‍ വിശ്വസിക്കുന്നു

    സ്ത്രീ പക്ഷ വായനക്കാരെ മൂച്ചൂടും പുളകിതരാക്കാന്‍ ആവശ്യമുള്ളതെല്ലാമുണ്ട് കരിന്തേളില്‍. എങ്കില്‍, കുറ്റാന്വേഷണ കുതുകികളെ ത്രസിപ്പിക്കുന്നതാണതിലെ റെഡ്ഗാരയും

  3. admin

    കരിന്തേള്‍

    ദുരൂഹതയുടെ കടല്‍ തീരം പോലെ… ഒരു രഹസ്യ വഴിയിലൂടെ നമ്മെ നയിച്ചു കൊണ്ട് പോകുന്ന ഒരു നോവല്‍.
    രജപുത്രവംശപരമ്പരയില്‍ പെട്ട നീല കണ്ഠന്‍ പരമാരയിലൂടെ ‘കരിന്തേള്‍’ വായനക്കാര്‍ ഒരു ഹാലുസിനേഷനില്‍ പെട്ട് ഉഴറുന്നപോലെ തോന്നും.
    മനുഷ്യരാണോ മൃഗങ്ങളാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വികൃത രൂപങ്ങള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയുടെ ശരീരം പിച്ചിചീ ന്തുന്നത്, നോവലിസ്റ്റ് തന്നെ എഴുതുന്നു ‘ചക്ക ചുള പറിച്ചെടുക്കുന്ന ലാഘവത്തോടെ അവളുടെ മുല പറിച്ചെടുക്കുന്നു, ഒരുവന്‍ എന്ന്..
    സ്വപ്ന വും യാഥാര്‍ത്യവും ഇഴപിരിച്ചു പരമാരയുടെ വായനാനുഭവങ്ങള്‍ വായനക്കാരുമായി നോവലിസ്റ്റ് റീന പി ജി പങ്കുവെക്കുന്നു.

    നരഭോജികളുടെ കഥയും, കാടിന്റെ വന്യതയും, ജനാധിപത്യ വിരുദ്ധതയും പ്രണയ കാമനകളും ഒക്കെയുണ്ട്. ബിംബ കല്പനയുടെ കയറ്റിറക്കങ്ങള്‍ കൊണ്ട് വായനക്കാരെ വന്യമായ ഒരവസ്ഥയിലേക്ക് കൊണ്ട് പോകുന്നു.

    പരമാര ചക്രവര്‍ത്തി ആണെങ്കില്‍ ഞാന്‍ ചക്രവര്‍ത്തിനി എന്ന് പറഞ്ഞ് പ്രകൃതി അയ്യങ്കാര്‍ പരമാരയിലേക്ക് പടര്‍ന്നു കയറിയ അതെ പെണ്ണ് പിന്നിട് കെട്ടിയിട്ട മറ്റൊരു പുരുഷന് വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു, സ്വയം വിവസ്ത്രയായി രതിയുടെ പരമാണു പകര്‍ന്നു പുരുഷന്റെ പുരുഷത്വത്തെ വാഴത്തട വെട്ടുന്ന പോലെ വെട്ടി മാറ്റുന്നു… കരിന്തേള്‍ ഇങ്ങനെ മുറുകുന്നു.
    പരമാര മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്ത് ഡോമാനിക്ക് ലൂക്കയ്ക്ക് അയച്ചു കൊടുക്കുന്നതിന്റെ ചിത്രീകരണം വാചികമായി വായനക്കാരനും കിട്ടുന്നു.
    പരമാര ഒരു പരകായ പ്രേവേശമാണോ എന്ന് സംശയം തോന്നാം.

    നോവല്‍ വികാസം കൊള്ളുന്നത് പാത്ര വല്‍ക്കരണത്തിന്റെ മുകളില്‍ കൂടി നോവലിസ്റ്റ് നടത്തുന്ന പ്രഭാഷണമാണ്. അത്, അമിതമായി മാറുന്നുണ്ട് എന്ന തോന്നല്‍ മാറ്റി നിര്‍ത്തിയാല്‍ റീന പി ജി എന്ന അധ്യാപിക,എഴുത്തുകാരി ആധുനിക നോവല്‍ സാഹിത്യത്തില്‍ ചില പ്രതീക്ഷകള്‍ നല്‍കും എന്ന് ഉറപ്പ്.

    ശേഖരിപുരം മാധവന്‍
    (നാടക -സിനിമ സംവിധായകന്‍)

Add a review

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.