ഇസ്ലാമിനെ അതിന്റെ മൂലപ്രമാണങ്ങളായ ഖുര്ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ടു പഠിച്ച ചുരുക്കം അമുസ്‌ലിം എഴുത്തുകാരിലൊരാളാണ് നാഥുറാം.നീണ്ടകാലം മധ്യപൗരസ്ത്യ ദേശത്ത് ജീവിച്ച ഗ്രന്ഥകാരന് ഇസ്‌ലാമിക സംസ്‌കാരവുമായി അടുത്ത് പരിചയപ്പെടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇസ്‌ലാം ഔര്‍ ഔറത്ത് (ഇസ്‌ലാമും സ്ത്രീകളും) എന്ന കൃതിയും നാഥുറാമിന്റേതാണ്.വിവിധ മതാനുയായികള്‍ക്കിടയിലെ അകല്‍ച്ചയും തെറ്റിദ്ധാരണയും അകറ്റി അതുവഴി സമുദായ സൗഹാര്‍ദം സാധിക്കാന്‍ മറ്റെന്തിനെക്കാളും സഹായകമാവുക, മതങ്ങളെ സംബന്ധിച്ച നിഷ്പക്ഷമായ പഠനവും അന്വേഷണവുമാണ്.പ്രവാചകന്‍ മുഹമ്മദി(സ)നെക്കുറിച്ച നാഥുറാമിന്റെ ഗ്രന്ഥം ഈ രംഗത്തെ വിലപ്പെട്ട സംഭാവനയാണ്.
₹60.00