Author: SANKARAPILLAI
KARUTHA DAIVATHETHEDI
Original price was: ₹60.00.₹54.00Current price is: ₹54.00.
രൂപപരമായ പരീക്ഷണവും പ്രമേയപരമായ അന്വേഷണുദ്ധിയും ദാർശനികമായ ദുരന്തബോധവും ഒന്നിക്കുന്ന ഒരു കൃതിയാണ് കറുത്ത ദൈവത്തെത്തേടി. വ്യക്തിഗതമായ പ്രശ്നമോ, കുടും പ്രശ്നമോ, സാമൂഹികമായ പ്രശ്നമോ അല്ല ഇവിടെ ശ്രദ്ധാകേന്ദ്രം. മനുഷ്യവർഗ്ഗത്തിന്റെ നിരന്തരമായ അന്വേഷണം. എന്താണന്വേഷിക്കുന്നതെന്ന് വ്യക്തമായി അറിയാതെയുള്ള അന്വേഷണം. ശൂന്യതയിൽ അവസാനിക്കാൻ സാദ്ധ്യതയുന്നെറിഞ്ഞാലും അനന്തമായി തുടരുന്ന അന്വേഷണം… കറുത്ത ദൈവത്തെത്തേടി അന്വേഷണത്തിന്റെതന്നെ നാടകീകരണമാണ്. ജി. ശങ്കരപ്പിള്ളയുടെ ജീവിതവീക്ഷണവും നാടകദർശനവും ഒരേസമയം തുല്യവ്യക്തതയോടെ അവതരിപ്പിക്കുന്ന കൃതിയാണ് കറുത്ത ദൈവത്തെത്തേടി.” -അയ്യപ്പപ്പണിക്കർ