കരുതല്‍
വേണ്ട കൗമാരം
ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി.
മനുഷ്യവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെ ഒരു പ്രധാന ഘട്ടമാണ് കൗമാരം. മനുഷ്യജീവിതത്തില്‍ ഓരോ ഘട്ടത്തിലും നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പെരുമാറ്റരീതികളും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തെ പറ്റിയുള്ള അറിവ് തീര്‍ച്ചയായും ഗുണപ്രദമാണ്. ഈ പുസ്തകം കൗമാരവിശേഷങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. കൗമാരം ധാരാളം നന്മയുള്ളതും, അതോടൊപ്പം വഴിതെറ്റാന്‍ ഏറെ സാധ്യതയുള്ളതുമായ ഒരു കാലഘട്ടമാണ്. പക്വത എത്താത്ത പ്രായമായതുകൊണ്ട് തന്നെ അബദ്ധങ്ങളിലും, തെറ്റുകളിലും ചെന്നുവീഴാനുള്ള സാധ്യത ഏറേയാണ്. അതുകൊണ്ട് തന്നെ മക്കളെ ശരിയായ രീതിയില്‍ മനസ്സിലാക്കുവാനും അവരെ ചേര്‍ത്തുപിടിച്ച് വഴിപിഴക്കാതെ നല്ല രീതിയില്‍ വളര്‍ത്തുവാനും ഓരോ രക്ഷിതാക്കളും, ഭഗീരഥ പ്രയത്നം തന്നെ ചെയ്യേണ്ടതുണ്ട്. ഈ പുസ്തകം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരു കൈപ്പുസ്തകമായിരിക്കും.
₹90.00