കാസ
പിലാസ
അനില്‍ ദേവസ്സി
കലിതുളളിപ്പെയ്യുന്ന മഴപോലെയായിരുന്നു കട്ടിപ്പൊക്കം ഗ്രാമക്കാരുടെ ജീവിതം. മേലെ കരിമ്പടം പുതച്ചുകിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചപ്പോള്‍ കടപുഴകി വീണത് ഒരുപാട് ജീവിതങ്ങളാണ്. ജീവിതത്തോടായിരുന്നു അവര്‍ യുദ്ധം ചെയ്തത്. മണ്ണായിരുന്നു അവരുടെ ആയുധം. പൊന്ന് വിളയിക്കലായിരുന്നു വിജയം. അതിനിടയില്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരുന്നു. കണ്‍മുന്‍പിലുണ്ടായിട്ടും കാണപ്പെടാതെപോയ വാഗ്ദത്ത ഭൂമിയില്‍ പുതിയ സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള പദ്ധതികള്‍ അവര്‍ ആവിഷ്‌കരിച്ചു. ഇമ്മട്ടിച്ചാച്ചനും കുഞ്ഞേശുവും കുഞ്ഞമ്പുവും ബ്രീജീത്താമ്മയും കരിവണ്ടും എല്‍സിയും കറിമങ്കയും മിഖായേലച്ചനും റീത്തയും നിറഞ്ഞുനില്ക്കുന്ന കാസ പിലാസ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ കേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും കലങ്ങിമറിഞ്ഞ് വിലയം പ്രാപിക്കുന്നു.
Original price was: ₹430.00.₹387.00Current price is: ₹387.00.