കഥയും
കാര്യവും
ഹനീഫ് റഹ്മാനി പനങ്ങാങ്ങര
ജീവിതത്തെക്കുറിച്ച് തിരിച്ചറിവ് നല്‍കുന്ന കുഞ്ഞുകുഞ്ഞു കുറിമാനങ്ങള്‍. കഥകളുടെ കൂട്ടിലാണ് ഇതില്‍ കാര്യങ്ങളവതരിപ്പിക്കുന്നത്. അതിനാല്‍, അതിസങ്കീര്‍ണമെന്ന് തോന്നിക്കുന്ന മൂല്യങ്ങള്‍പോലും ഏറെ ലളിതമായി വെളിപ്പെടുന്നു. അതിലെ ജൈവികത വായനക്കാരന്റെ നട്ടെല്ലില്‍ തൊടുന്നു. കാഴ്ചയില്‍ നന്നേ ചെറുതാണ് ഈ കൃതി; ഉള്ളടക്കം പക്ഷേ, കനപ്പെട്ടതും. കഥയിലെ കാര്യത്തിലാണ് ഗ്രന്ഥകാരന്റെ ഊന്നല്‍. ചരിത്രത്തിലെ വിവിധ സന്ധികളില്‍നിന്ന് അനുയോജ്യമായ മാതൃകകള്‍ തേടിപ്പിടിച്ചു കണ്ടെത്തിയിരിക്കുന്നു രചയിതാവ്. സ്വഹാബികള്‍, താബിഉകള്‍, ഇമാമുമാര്‍ തുടങ്ങി വിവിധ അടരുകളിലുള്ളവരാണ് ഇതിലെകഥാപാത്രങ്ങള്‍.
Original price was: ₹120.00.₹105.00Current price is: ₹105.00.