കഥയാട്ടം
തോമസ് ജേക്കബ്
സൂക്ഷ്മ നിരീക്ഷണത്തിന്റെ വേറിട്ട തലങ്ങളിലൂടെ തോമസ് ജേക്കബ് സഞ്ചരിക്കുമ്പോള്‍ കഥകളെക്കാള്‍ രസകരമാകുന്നു ഈ ഓര്‍മ്മക്കൂട്ട്. വേനലില്‍ ഈഫല്‍ ടവറിന് ആറിഞ്ച് ഉയരം കൂടുമെന്ന് വായിച്ചാല്‍ നമ്മുടെ കുത്തബ് മിനാറിന്റെ നെറുകയില്‍ കാലാവസ്ഥയുടെ പ്രഹരമെത്രയെന്ന് അദ്ദേഹത്തിനു ചിന്തിക്കാതെ വയ്യ. ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിനെക്കുറിച്ച് ചര്‍ച്ചയുണ്ടായാല്‍ ആ ആദ്യ മനുഷ്യന്റെ ചെരിപ്പളവ് എത്രയെന്ന ചോദ്യത്തിന് കൂടി അദ്ദേഹം ഉത്തരം തേടും. ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്ത ഒരു പ്രമുഖന്‍ കണ്‍മുന്നിലകപ്പെട്ടാല്‍ അത്തരത്തില്‍ ഒന്‍പതാളെ കൂടി ഓര്‍മ്മച്ചെപ്പില്‍ നിന്ന് കണ്ടെടുക്കും.
മലയാള പത്രലോകത്തെ ആര്‍തര്‍ കോനന്‍ ഡോയലിന്റെ അപൂര്‍വ്വനിരീക്ഷണങ്ങളുടെ കഥയാട്ടം. നര്‍മ്മത്തിന്റെ പെരുങ്കളിയാട്ടം.
Original price was: ₹240.00.₹216.00Current price is: ₹216.00.