കാറ്റ്
നിലാവില്‍
തൊട്ട്
നദീം നൗഷാദ്
കുയിലിന് മറുപാട്ട് പാടിയിരുന്ന ബാല്യം കാല്പനികമായ ഒരു ഓര്‍മ്മ മാത്രമല്ല, ഭൂമിയിലെ മനുഷ്യര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെക്കൂടി അതോര്‍മ്മിപ്പിക്കുന്നുണ്ട്. മഞ്ഞു വീണ പ്രഭാതങ്ങളില്‍ പക്ഷികള്‍ പാടുന്നതും ഇളംവെയിലില്‍ കുഞ്ഞുറുമ്പുകള്‍ മണ്ണില്‍ ചുംബിക്കുന്നതും അണ്ണാറക്കണ്ണനും പാമ്പും പഴുതാരയും ആര്‍ദ്രമായലയുന്നതും കാല്പനിക കാഴ്ചകളായിരുന്നില്ല. അനാദിയായ പ്രകൃതിയുടെ സംഗീതം കൂടിയായിരുന്നു. മരണത്തിലേക്ക് നിസ്സംഗമായി കടന്നു പോകേണ്ട മനുഷ്യന്‍ ഭൂമിയിലെ പച്ചപ്പുകളുടെ ഘാതകനാവുന്നു. വെറും ആകുലതകള്‍ക്കപ്പുറം ഇത് യാഥാര്‍ത്ഥ്യത്തിന്റെ തരിശുനിലങ്ങളാണ്. ചവിട്ടി നില്ക്കാന്‍ പശിമയുള്ള ഒരിത്തിരി മണ്ണ്, സ്വപ്നം കാണാന്‍ പച്ചയുടെ നിഗൂഢ സ്ഥലികള്‍. പ്രകൃതിയുടെ ഒരീണവും കേള്‍ക്കാതെ കോണ്‍ക്രീറ്റ് കാടുകളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യനിലെ മനുഷ്യത്വങ്ങള്‍ മാഞ്ഞുതീരുന്നതിന്റെ ദുരന്തകാഴ്ചകള്‍ കണ്‍മുമ്പിലുണ്ട്. ഇലകളിലെ പച്ചയും മണ്ണിലെ നീരൊഴുക്കും ആകാശത്തിന്റെ തുറവികളും കവര്‍ന്നെടുക്കുന്ന സ്വാര്‍ത്ഥത. മണ്ണും മരങ്ങളും മഴയും മറഞ്ഞു തീരുന്ന ഒരു കാലത്തിലിരുന്ന് ചില ചോദ്യങ്ങള്‍ കുട്ടികള്‍ നമ്മളോട് ചോദിക്കുന്നുണ്ട്.
Original price was: ₹120.00.₹100.00Current price is: ₹100.00.