കവിയുടെ
കാല്പാടുകള്‍
പി കുഞ്ഞിരാമന്‍ നായര്‍
കവിതതേടി നക്ഷത്രങ്ങളുടെയും നിലാവിന്റെയും വഴിവെളിച്ചത്തില്‍ നിളാനദിയുടെ തീരത്തും, ഋതുഭേദങ്ങള്‍ വികാരവൈവിധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്ഷേത്രപ്രാന്തങ്ങളിലും അനുസ്യൂതമായി സഞ്ചരിച്ച കവി പിന്നിട്ട കാല്പാടുകളിലേക്കു തിരിഞ്ഞുനോക്കുന്നു. ആത്മാലാപത്തോടെ, ആത്മരോഷത്തോടെ ചിലപ്പോള്‍ ആത്മനിന്ദയോടെ പിന്നിട്ട ജീവിതരംഗങ്ങള്‍ ആവിഷ്‌കരിക്കുന്നു. യാത്രയ്ക്കിടയില്‍ കൈമോശംവന്ന സ്നേഹങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഓര്‍മ്മകളുടെ പീഡനത്തെക്കാള്‍ ‘കവിയുടെ കാല്പാടുകളി’ല്‍ ഉയര്‍ന്നുനില്ക്കുന്ന കവിത എന്ന സൗന്ദര്യദേവതയുടെ ആത്മാവു കണ്ടെത്താന്‍ എന്തും സഹിച്ചു തീര്‍ത്ഥാടനം നടത്തുന്ന ഉപാസകന്റെ തീവ്രതപസ്യ.”
Original price was: ₹799.00.₹719.00Current price is: ₹719.00.