കാവ്യവനിയിലെ
ദലമര്‍മരങ്ങള്‍
അല്‍ ഖസാഇദുല്‍ വിത്രിയ്യ
രചന : യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ
പ്രവാചകാനുരാഗിയും സ്നേഹഗായകനുമായിരുന്ന മുഹമ്മദ്ബ്നു അബീബക്ര്‍ റശീദുല്‍ ബഗ്ദാദിയുടെ പ്രസിദ്ധമായ അനുരാഗ കാവ്യമാണ് വിത്രിയ്യ. സ്പെയിനിലൂടെ ദേശാടനം നടത്തുന്ന സമയത്താണ് പരിവ്രാജകനായ കവി ഈ വരികള്‍ കുറിക്കുന്നത്. പ്രണയവ്യഥയാല്‍ പ്രവഹിച്ച ഭാവസുന്ദരമായ വരികളാണ് വിത്രിയ്യയുടെത്. അറബി അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഇരുപത്തി ഒമ്പത് കാവ്യങ്ങളാണ് വിത്രിയ്യയിലുള്ളത്. ഓരോ അക്ഷരം കൊണ്ട് തുടങ്ങി അതേ അക്ഷരത്തിലവസാനിക്കുന്ന അസാധാരണാനുഭവം.
Original price was: ₹260.00.₹234.00Current price is: ₹234.00.