കൈയും
തലയും
പുറത്തിടരുത്
തോപ്പില്‍ ഭാസി
സാഹിത്യകാരന്‍ ലക്ഷ്യബോധത്തോടെ എഴുതിയാല്‍ അത് സമൂഹത്തില്‍ മറ്റെന്തിനെക്കാളും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകതന്നെ ചെയ്യും. ആ അനുഭവബോധത്തോടെ തികഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഞാനെഴുതിയ നാടകമാണ് ‘കൈയും തലയും പുറത്തിടരുത്’. ജീവിതത്തിന്റെ ഒരു മേഖലയിലും ആരുംതന്നെ ‘കയ്യും തലയും പുറത്തിടരുത്. (ഇത് ഞാന്‍ ഈയിടെ ഒരു മീറ്റിംഗില്‍വച്ച് സഖാവ് നായനാരോടും സഖാവ് എമ്മനോടും പറഞ്ഞു.)
എന്റെ മുന്‍ നാടകങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു രചനാരീതിയാണ് ഈ നാടകത്തിന്റെത്. അതിഭാവുകത്വം ഇല്ല. വികാരങ്ങളെ ‘തീക്ഷ്ണ’മാക്കണമെന്നുദ്ദേശിച്ചിട്ടില്ല.
ഇതിന്റെ കഥയിലും ഒരു പ്രത്യേകതയുണ്ട്. ഓരോ കഥാപാതത്തിന്റെ പിന്നിലും ഒരു കഥയുണ്ട്. അതെല്ലാം കൂടി കഷ്ടിച്ച് നാല്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ബസ്സ് യാത്രയുടെ കഥയില്‍ ഇണക്കിക്കോര്‍ത്തിരിക്കുന്നു.
Original price was: ₹150.00.₹135.00Current price is: ₹135.00.