ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര് ശങ്കരാടി, രവീന്ദ്രന്മാസ്റ്റര്, പത്മരാജന്, ഭരതന്, ഒടുവില്ഉണ്ണിക്കൃഷണന് എന്നിങ്ങനെ ഒട്ടേറെ സഹപ്രവര്ത്തകരുടെ മരണത്തിന്റെ ഘോഷയാത്ര. അവസാനം ഒരു കടങ്കഥ പോലെ മരണത്തിന്റെ അജ്ഞാതമായ ഭൂമികളിലേക്ക് ലോഹിതദാസും ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ കരാളതയും നിറഞ്ഞുനില്ക്കുന്ന ഒരു ബര്ഗ് മാന്ചിത്രം പോലെ. ആത്മ സ്പര്ശിയാണ് ഈ കഥനങ്ങള്
Original price was: ₹115.00.₹103.00Current price is: ₹103.00.