രുദ്രാക്ഷമാലയും ബാവുൾ വേഷവും അണിഞ്ഞുനിന്ന ബദരീനാഥിലെ പൗർണമിരാത്രിയിൽ നിർവൃതികൊണ്ടും, പാതി വായ തുറന്നുപിടിച്ചു കുതിരകളുടെ നിസ്സഹായതയിൽനിന്നുയരുന്ന ചാണക മൂത്രഗന്ധങ്ങൾ നിശ്വസിച്ചും, ഗോപാലകന്റെ ഓറഞ്ചുനിറമുള്ള തലപ്പാവ് മലനിരകളിലൂടെ ഒരു പഴുത്ത ഇല പോലെ താഴോട്ടിറങ്ങുന്നത് ആസ്വദിച്ചും, അലഞ്ഞ ഒരു ഹിമാലയൻ യാത്രയുടെ മുഴക്കങ്ങളാണ് ഈ പുസ്തകത്താളുകളിൽ. പ്രകൃതിക്കുമുണ്ട് താളഭേദങ്ങൾ. കല്ലുകൾക്കും ഭാഷയുണ്ടത്രെ! പല നിറത്തിലും പല വലിപ്പത്തിലുമുള്ള മുഴുമുഴുത്ത കല്ലുകൾ നിറഞ്ഞ താഴ്വാരങ്ങളിലൂടെയുള്ള ഒരു യാത്ര. കേദാർനാഥിലെ കാലഭൈരവന്മാരായ കാക്കകൾ കരയുന്നത് ഇപ്പോൾ നിങ്ങളുടെ ഹൃത്തടങ്ങളിൽനിന്നാണ്
Original price was: ₹130.00.₹117.00Current price is: ₹117.00.