കേരള ചരിത്രം
കേരളസംസ്ഥാന
രൂപീകരണം വരെ
വേലായുധന്‍ പണിക്കശ്ശേരി
അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകള്‍ ഈ ചരിത്രഗ്രന്ഥത്തില്‍ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളര്‍ച്ചയും, സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞത് ഭാരതത്തില്‍, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങള്‍, ദ്രാവിഡാചാരങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാര്‍, പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍, വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍, കേരളവും ശ്രീലങ്കയും, മലബാര്‍ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങള്‍, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ യഥാതഥമായി അവതരിപ്പിക്കുന്ന ചരിത്രകൃതി.
Original price was: ₹499.00.₹450.00Current price is: ₹450.00.