ചരിത്രസത്യങ്ങളുടെ മീതെ വലിച്ചുകുട്ടിയിട്ടുള്ള മണ്ണും
ചപ്പും ചവറും തോണ്ടിമാറ്റിക്കൊണ്ട്, അഗാധതയിൽ
മറഞ്ഞു കിടക്കുന്നതോ അല്ലെങ്കിൽ കുഴിച്ചുമൂടപ്പെട്ടതോ
ആയ വർണ്ണബാഹ്യരുടെ ചരിത്രം ചികഞ്ഞെടുത്ത് അതിനെ
ശാസ്ത്രീയമായി വിശകലനം ചെയ്യുവാൻ തയ്യാറാവേണ്ടതാണ്.
ഇതിനായി ബൗദ്ധ – സംഘകാലസാഹിത്യങ്ങൾ ഇന്നും
സുലഭമായിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രമെന്ന് പറയുന്നത്
പ്രധാനമായും ബുദ്ധമതവും ബ്രാഹ്മണമതവും
രാഷ്ട്രീയാധികാരത്തിനും മേൽക്കോയ്മയ്ക്കും വേണ്ടി നടത്തിയ
വിനാശകരങ്ങളായ സമരങ്ങളുടെ ചരിത്രമാണ്. കേരളത്തിന്റെ
പ്രാചീനചരിത്രം ആദിദ്രാവിഡജനതയുടെ ചരിത്രമാണ്. വസ്തുത
വിസ്മരിക്കാതെ, തികച്ചും നൂതനമായ വീക്ഷണകോണിലൂടെ
കേരളചരിത്രത്തെ വിലയിരുത്തുകയും തമിഴ് സംഘകൃതികൾ,
പ്രാചീനരേഖകൾ മുതലായവയുടെ ഗവേഷണം നടത്തുകയാണ്
ടി എച്ച് പി ചെന്താരശ്ശേരി ചെയ്തിരിക്കുന്നത്.
Original price was: ₹170.00.₹153.00Current price is: ₹153.00.