കേരളത്തിലെ കുടിയായ്മ
പരിഷകരണങ്ങളുടെ
കര്‍ഷക പോരാട്ടങ്ങളുടെയും
ചരിത്രം
ഡോ. വി.വി കൃഷ്ണമൂര്‍ത്തി
കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെയും കുടിയായ്മ പരിഷ്‌കാരത്തിന്റെയും കര്‍ഷക പോരാട്ടങ്ങളുടെയും സജീവവും സങ്കീര്‍ണ്ണവുമായ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. കുടിയായ്മ പരിഷ്‌കരണങ്ങളുടെയും കര്‍ഷകപോരാട്ടങ്ങളുടെയും സമഗ്രതയിലേക്ക് ചെന്ന് അവയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അടുക്കടുക്കായി അവതരിപ്പിക്കുകയും ചെയ്യുന്നതുവഴി കുടിയായ്മ പരിഷ്‌കരണരംഗത്തു പ്രവര്‍ത്തിച്ചവര്‍ ക്രമേണ രാഷ്ട്രീയ സമര രംഗത്തെ സ്വാതന്ത്ര്യഭടന്മാരായി മാറിയത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം കുടിയായ്മ പരിഷ്‌കരണത്തില്‍ തുടങ്ങിയ ഇക്കൂട്ടരുടെ സാമ്പത്തിക-സാമൂഹ്യ പരിഷ്‌കരണത്വരയും രാഷ്ട്രീയ മാറ്റത്തിനായുള്ള അഭിനിവേശവും ഒടുവില്‍ ഈ പ്രദേശത്തെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വനിരയില്‍ ചെന്നെത്തിക്കുകയും ചെയ്തു എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഈ രചന മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രമേയം, കേരളത്തിലെ ദേശീയ പ്രസ്ഥാനം സ്വാതന്ത്ര്യത്തിനുമുന്‍പും അതിനുേശഷമുള്ള കുറച്ചു കാലത്തേക്കെങ്കിലും കുടിയായ്മ പരിഷ്‌കരണപ്രസ്ഥാനവും കര്‍ഷക പോരാട്ടങ്ങളുമായി ഇഴപിരിഞ്ഞാണ് രൂപംകൊണ്ടത് എന്നാണ്. ഈ പ്രമേയത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ഈ ഗ്രന്ഥത്തിലുടനീളമുള്ളത്. പി കെ മൈക്കിള്‍ തരകന്‍
Original price was: ₹330.00.₹297.00Current price is: ₹297.00.