കേരളീയ മുസ്ലീംചരിത്രം ഇനിയും വേണ്ടത്ര അടയാളപ്പെടു
ത്തപ്പെടാതെ കിടക്കുകയാണ്. ഒരു ജനവിഭാഗത്തിന്റെ
ചരിത്രം കൃത്യതയോടും വ്യക്തതയോടും രേഖപ്പെടുത്തു
കയും പഠനവിധേയമാക്കുകയും ചെയ്യേണ്ടത് സാമൂഹികമായ
അനിവാര്യതയാണ്. കേരളീയ മുസ്ലീംചരിത്രത്തെ സമഗ്രമായി
അക്കാദമികരീതിയിൽ പഠിക്കാനുള്ള ആദ്യസംരംഭമായി
വേണം ജെ.ബി.പി.മോറെയുടെ ഉദ്യമത്തെക്കാണാൻ.
കേരളീയചരിതംതന്നെ അവ്യക്തവും അപൂർണവുമായി
നിലനിൽക്കുമ്പോൾ കേരളത്തിലെ മുസ്ലീംചരിത്രം സമഗ്ര
മായി പഠിക്കുക എളുപ്പമല്ല. എങ്കിലും ജെ.ബി.പി. മൊറെ
അദ്ദേഹത്തിന്റെ വൈജ്ഞാനിക തൃഷ്ണകൊണ്ടും രീതിശാ
സ്ത്രപരവും അപഗ്രഥനപരവുമായ നൈപുണ്യംകൊണ്ടും
കേരളീയ മുസ്ലീംചരിത്രത്തെ (700 എ.ഡി. മുതൽ
1600 എ.ഡി.വരെ) വിശകലനവിധേയമാക്കുന്നതിൽ മികവ്
പ്രകടിപ്പിക്കുന്നുണ്ട്. മലയാളവായനക്കാർക്കും
ചരിത്രഗവേഷകർക്കും ഈ പുസ്തകം പ്രയോജനപ്രദമാണ്.
₹280.00